ഏകദിന ക്രിക്കറ്റിൽ വേഗത്തില്‍ 8000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. ഫിറോസ് ഷാ കോട്‌ലയില്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സ് നേടിയപ്പോഴാണ് രോഹിത് നേട്ടത്തിലെത്തിയത്.200-ാം ഇന്നിംഗ്സിലാണ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ഹിറ്റ്‌മാന്‍ എത്തിയത്. എന്നാല്‍ 175 ഇന്നിംഗ്സുകളില്‍ നിന്ന് 8000 തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സാണ്(182 ഇന്നിംഗ്‌സ്) രണ്ടാം സ്ഥാനത്ത്.
ഗാംഗുലിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ്മ
ഏകദിനത്തില്‍ 8000 ക്ലബ്ബിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ. വിരാട് കോഹ്‌ലി, എം.എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദീന്‍ എന്നിവരാണ് മുമ്പ് 8000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.
ഏകദിനത്തില്‍ 8000 ക്ലബ്ബിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ. വിരാട് കോഹ്‌ലി, എം.എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദീന്‍ എന്നിവരാണ് മുമ്പ് 8000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയില്‍ ഏകദിനത്തില്‍ നിന്നുമാത്രം 3000 റണ്‍സ് തികക്കുന്ന ഒമ്പതാം താരമെന്ന നേട്ടം രോഹിത് ശര്‍മ്മ മൊഹാലി ഏകദിനത്തില്‍ സ്വന്തമാക്കിയിരുന്നു. കുറഞ്ഞ ഇന്നിംഗ്സുകളില്‍ 3000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തില്‍ കോഹ്‌ലിയെ മറികടക്കാനും രോഹിത്തിനായി. ഏകദിനത്തിലെ 57-ാം ഇന്ത്യന്‍ ഇന്നിംഗ്സിലാണ് രോഹിത് 3000 ക്ലബ്ബില്‍ എത്തിയത്. 63 ഇന്നിംഗ്സുകളിലാണ് കോഹ്‌ലി 3000 റണ്‍സ് തികച്ചത്.