ഹൈദരാബാദ്:ഏഷ്യാകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുക നിലവിലെ സാഹചര്യത്തില്‍ പ്രയാസമായിരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍. പ്രസ്താവനയിലൂടയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിസിബി മുന്‍ നിശ്ചയിച്ച സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്‍റ് നടത്തുന്ന കാര്യത്തില്‍ ഇന്ത്യക്ക് യോജിപ്പില്ല. അടുത്ത വര്‍ഷം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്ന സമയത്ത് ടൂര്‍ണമെന്‍റ് നടത്താന്‍ ബിസിസിഐ തയാറാവുകയാണെങ്കില്‍ ഏഷ്യാ കപ്പ് യാഥാര്‍ഥ്യമാകും. അല്ലെങ്കില്‍ ഏഷ്യാകപ്പ് നടത്തിപ്പ് വെല്ലുവിളിയാകുമെന്നും വസീം ഖാന്‍ പറഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സാധാരണ ഗതിയില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് സംഘടിപ്പിക്കാറുള്ളത്. കൊവിഡ് 19 കാരണം പാതിയില്‍ നിര്‍ത്തിവെച്ച ലീഗിന്‍റെ 2020 പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാണ് പിസിബി ഇപ്പോള്‍ ശ്രമിക്കുന്നത്.
ഏഷ്യാകപ്പ് പുനരാരംഭിക്കുക അപ്രായോഗികം: വസീം ഖാന്‍ - വസീം ഖാന്‍ വാര്‍ത്ത
കൊവിഡ് 19 കാരണം പാതിയില്‍ നിര്‍ത്തിവെച്ച പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ 2020 പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാണ് പിസിബി ഇപ്പോള്‍ ശ്രമിക്കുന്നത്
വസീം ഖാന്‍
കൊവിഡ് 19-നെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ഉഭയകക്ഷി പരമ്പരകളും നടത്താനാകും നടത്താനാണ് ബിസിസിഐ മുന്‍കൈ എടുക്കുക. കൊവിഡ് 19-നെ തുടര്‍ന്ന് ടീം ഇന്ത്യയുടെ ശ്രീലങ്കക്കും സിംബാവേക്കും എതിരായ മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. കരാറിലുള്ള താരങ്ങളുടെ സാധാരണ ഗതിയിലുള്ള ക്രിക്കറ് പരിശീലനവും ബിസിസിഐ വിലക്കിയിട്ടുണ്ട്. ബോര്‍ഡ് നിര്‍ദേശപ്രകാരമെ താരങ്ങള്‍ക്ക് പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കൂ.