കേരളം

kerala

ETV Bharat / sports

വാര്‍ണറുടെ അഭാവത്തില്‍ ഓപ്പണറാകാന്‍ തയ്യാര്‍: മാര്‍നസ് ലബുഷെയിന്‍ - instead of warner news

ഡേവിഡ് വാര്‍ണര്‍ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് ഇന്ത്യക്ക് എതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഡാര്‍സി ഷോര്‍ട്ടിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Marnus Labuschagne  David Warner  Australia vs India  വാര്‍ണര്‍ക്ക് പകരം വാര്‍ത്ത  ലബുഷെയിന്‍ ഓപ്പണറാകും വാര്‍ത്ത  instead of warner news  labushagne will be opener news
ലബുഷെയിന്‍

By

Published : Nov 30, 2020, 4:38 PM IST

Updated : Nov 30, 2020, 10:46 PM IST

സിഡ്‌നി: പരിക്കേറ്റ് പുറത്തായ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഓപ്പണറാകാന്‍ തയ്യാറാണെന്ന് മാര്‍നസ് ലബുഷെയിന്‍. പരിക്കേറ്റതിനാല്‍ ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ വാര്‍ണര്‍ പങ്കെടുക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ണര്‍ക്കേറ്റ പരിക്ക് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്. ഓപ്പണറെന്ന ചുമതല ആസ്വദിക്കും. ഒരു അവസരമായി കാണുന്നു. ടീം മാനേജ്‌മെന്‍റ് തീരുമാനിക്കുന്നപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകും. നിലവില്‍ ബാറ്റിങ് ഓര്‍ഡറില്‍ നാലാമനായാണ് ഇറങ്ങുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യുകയാണ് നാലാമന്‍റെ ചുമതല.

വാര്‍ണറുടെ അഭാവത്തില്‍ ഇന്ത്യക്ക് എതിരായ ടി20 ടീമില്‍ ഡാര്‍സി ഷോര്‍ട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി പേസര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചു. കാന്‍ബറയില്‍ നടക്കുന്ന അവസാന ഏകദിനത്തിലും ടി20 പരമ്പരയിലും കമ്മിന്‍സ് പന്തെറിയില്ല.

വിരാട് കോലിക്കും കൂട്ടര്‍ക്കും എതിരെ സിഡ്‌നയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വാര്‍ണര്‍ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുമ്പായി വാര്‍ണര്‍ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇതിനകം ഓസ്‌ട്രേലിയ 2-0ത്തിന് സ്വന്തമാക്കി കഴിഞ്ഞു. സിഡ്‌നിയില്‍ ടന്ന രണ്ട് ഏകദിനത്തിലും കരുത്തുറ്റ പ്രകടനാണ് വാര്‍ണര്‍ പുറത്തെടുത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 69 റണ്‍സും 83 റണ്‍സുമാണ് ഓസിസ് താരം സ്വന്തമാക്കിയത്.

Last Updated : Nov 30, 2020, 10:46 PM IST

ABOUT THE AUTHOR

...view details