മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി രവി ശാസ്ത്രിയെ തന്നെ വീണ്ടും നിയമിക്കാൻ സാധ്യത. 2021ലെ ടി ട്വൻടി ലോകകപ്പ് വരെ രവി ശാസ്ത്രിയെ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിക്കും. ഇതിനിടെയില്‍ നടക്കാനാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്വി ട്വൻടി ലോകകപ്പ് എന്നിവയായിരിക്കു ശാസ്ത്രിയുടെ പ്രധാന വെല്ലുവിളി. ലോകകപ്പ് സെമിയിലെ പരാജയത്തെ തുടർന്നാണ് രവി ശാസ്ത്രിയെയും സംഘത്തെയും ഒഴിവാക്കി പുതിയ പരിശീലകരെ തേടാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. എന്നാല്‍ രവി ശാസ്ത്രി തന്നെ പരിശീലകനായി തുടരണമെന്ന ആഗ്രഹം നായകൻ വിരാട് കോലി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടേത് മികച്ച പ്രകടനം ആയിരുന്നുവെന്നും അതിന്‍റെ പേരില്‍ പരിശീലകനെ മാറ്റേണ്ടതില്ലെന്നും സഞ്ജയ് മഞ്ജ്‌രേക്കർ അടക്കമുള്ള മുൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പരിശീലകനെ ആരാകണമെന്ന് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം നായകനായ വിരാട് കോലിക്കുണ്ടെന്ന് സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. രവി ശാസ്ത്രി പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ടീം ഇന്ത്യയുടേത് മികച്ച വിജയശതമാനം ആണെന്നും വാദങ്ങളുണ്ടായി. ഓസീസിന് എതിരായ ടെസ്റ്റ് വിജയം, ഏകദിന മത്സരങ്ങളിലെ മികച്ച പ്രകടനം എന്നിവയില്‍ മികച്ച വിജയ ശതമാനമാണ് പരിശീലകൻ എന്ന നിലയില്‍ ശാസ്ത്രിക്കുള്ളത്.
കോലിയുടെ മോഹം നടന്നേക്കും: ടീം ഇന്ത്യയുടെ പരിശീലകനായി രവി ശാസ്ത്രിക്ക് സാധ്യത - ടീം ഇന്ത്യ പരിശീലകൻ
2021ലെ ടി ട്വൻടി ലോകകപ്പ് വരെ രവി ശാസ്ത്രിയെ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിക്കും. ഇതിനിടെയില്‍ നടക്കാനാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്വി ട്വൻടി ലോകകപ്പ് എന്നിവയായിരിക്കു ശാസ്ത്രിയുടെ പ്രധാന വെല്ലുവിളി.
![കോലിയുടെ മോഹം നടന്നേക്കും: ടീം ഇന്ത്യയുടെ പരിശീലകനായി രവി ശാസ്ത്രിക്ക് സാധ്യത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4012445-55-4012445-1564668668232.jpg)
എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കർ അടക്കമുള്ളവർ വിരാട് കോലിക്കെതിരെ ശക്തമായ വിമർശവമാണ് നടത്തിയത്. വലിയ ടൂർണമെന്‍റുകളുടെ സെമിഫൈനലുകളില്‍ ഇന്ത്യ തുടർച്ചയായി പരാജയപ്പെടുന്നതായും മുൻ താരങ്ങൾ ആരോപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് മുൻ നായകൻ കപില്‍ ദേവ് അധ്യക്ഷനായ സമിതി പരിശീലക സംഘത്തിനായി തെരഞ്ഞെടുപ്പ് നടത്തുന്നത്. രവി ശാസ്ത്രി പരിശീലകനായി തുടർന്നാല്‍ ബൗളിങ്ങ് പരിശീലകനായി ഭരത് അരുണും തുടർന്നേക്കും. ഇന്ത്യയുടെ പേസ്, സ്പിൻ ബൗളിങ്ങ് ഡിപ്പാർട്ടുമെന്‍റുകൾ ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ഭരതിന് അനുകൂലമാകുന്നത്. എന്നാല്‍ ബാറ്റിങ്ങ് പരിശീലക സ്ഥാനത്ത് നിന്ന് സഞ്ജയ് ബാംഗറെ ഒഴിവാക്കിയേക്കും. ഫീല്‍ഡിങ് പരിശീലകനായി ജോണ്ടി റോഡ്സ് അടക്കമുള്ള പ്രമുഖർ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ശ്രീധറിന് ഫീല്‍ഡിങ് പരിശീലക സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് സൂചന.