കേരളം

kerala

ETV Bharat / sports

സ്പിൻ മാന്ത്രികൻ റാഷീദ് ഖാന് ലോക റെക്കോഡ് - SPIN WIZARD

അയർലൻഡിനെതിരായ ഏകദിനത്തില്‍ തുടർച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റുകൾ വീഴ്ത്തി റാഷീദ് ഖാൻ. മത്സരത്തില്‍ ഹാട്രിക് ഉൾപ്പെടെ അഫ്ഗാൻ താരം നേടിയത് അഞ്ച് വിക്കറ്റുകൾ.

റാഷീദ് ഖാൻ

By

Published : Feb 25, 2019, 3:01 PM IST

അഫ്ഗാനിസ്ഥാന്‍സ്പിൻ മാന്ത്രികൻ റാഷീദ് ഖാന്‍റെ കരിയറിലേക്ക് മറ്റൊരു പൊൻതൂവല്‍ കൂടി. അയർലൻഡിനെതിരായ മത്സരത്തില്‍ തുടർച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് റാഷീദ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. ടി-20 ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് റാഷീദ് ഖാൻ.

ഐസിസി ടി-20 റാങ്കിങ്ങില്‍ എന്തുകൊണ്ട് റാഷീദ് ഖാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇന്നലത്തെ പ്രകടനം. അയർലാൻഡിനെതിരെ ഡെറാഡൂണില്‍ നടന്ന ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് റാഷീദ് ഈ നേട്ടം കൈവരിച്ചത്. ഒരുഹാട്രിക് ഉൾപ്പെടെ താരം അഞ്ച് വിക്കറ്റുകളാണ് ഇന്നലെ വീഴ്ത്തിയത്.

മത്സരത്തിന്‍റെ പതിനാറാമത്തെ ഓവറിന്‍റെ അവസാന പന്തിലാണ് റാഷീദ് ഖാൻ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് മത്സരത്തിന്‍റെ പതിനെട്ടാം ഓവറിന്‍റെ ആദ്യ മൂന്ന് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം കൈവരിച്ചത്. അയർലാൻഡ് മിന്നും താരം കെവിൻ ഓബ്രയാൻ, ജോർജ് ഡോക്ക്റെല്‍, ഗെറ്റ്ക്കേറ്റ്, സിമി സിംഗ്, ജോഷ്വ ലിറ്റില്‍ എന്നിവരാണ് അഫ്ഗാൻ താരത്തിന്‍റെ മാസ്മരിക സ്പിന്നിന് മുന്നില്‍ കുടുങ്ങിയത്. ഇത് രണ്ടാം തവണയാണ് റാഷീദ് ഖാൻ ടി-20ല്‍ അഞ്ച് വിക്കറ്റ് വിക്കറ്റുകൾ വീഴ്ത്തുന്നത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ മുഹമ്മദ് നബിയുടെ(81) ബാറ്റിംഗ് മികവില്‍ 210 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിന് 178 റൺസെടുക്കാനേകഴിഞ്ഞുള്ളു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര അഫ്ഗാനിസ്ഥാൻ 3-0ന് സ്വന്തമാക്കി.

ABOUT THE AUTHOR

...view details