രഞ്ജി ട്രോഫി ഫൈനലില്‍ മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ സൗരാഷ്ട്രക്കെതിരെ വിദര്‍ഭക്ക് 60 റൺസിന്‍റെ ലീഡ്. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 312 റൺസ് പിന്തുടർന്നിറങ്ങിയ സൗരാഷ്ട്ര 307-ന് പുറത്താവുകയായിരുന്നു. അഞ്ച് റണ്‍സിന്‍റെ നേരിയ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിദർഭക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിദര്‍ഭയ്ക്ക് 60 റണ്‍സിന്‍റെ നേരിയ ലീഡാണുള്ളത്. ഗണേഷ് സതീഷും (24*) വസീം ജാഫറുമാണ് (5) ക്രീസില്‍.
രഞ്ജി ട്രോഫി ഫൈനൽ: സൗരാഷ്ട്രക്കെതിരെ വിദര്‍ഭയ്ക്ക് നേരിയ ലീഡ് - രഞ്ജി ട്രോഫി ഫൈനല്‍
എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ വിദര്‍ഭയ്ക്കു 60 റണ്‍സിന്‍റെ നേരിയ ലീഡാണുള്ളത്. ഗണേഷ് സതീഷും (24*) വസീം ജാഫറുമാണ് (5) ക്രീസില്‍.
ഓപ്പണര്‍ സ്‌നെല്‍ പട്ടേലിന്‍റെ (102) സെഞ്ച്വറിയാണ് ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിട്ട സൗരാഷ്ട്രയെ കരകയറ്റിയത്. വാലറ്റത്ത് ക്യാപ്റ്റന്‍ ജയദേവ് ഉനാദ്കാട്ടാണ് (46) ടീമിനെ 300 കടക്കാന്‍ സഹായിച്ചത്. അഞ്ചു വിക്കറ്റെടുത്ത ആദിത്യ സര്‍വാത്തെയും നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് വഖാരെയുമാണ് സൗരാഷ്ട്രയെ തകര്‍ത്തത്. നേരത്തേ അക്ഷയ് കര്‍നേവറുടെ (73*) അപരാജിത ഇന്നിംഗ്സാണ് വിദര്‍ഭയെ 300 ന് മുകളില്‍ നേടാന്‍ സഹായിച്ചത്. അക്ഷയ് വാഡ്കര്‍ (45), മോഹിത് കാലെ (35), അക്ഷയ് വഖാരെ (34), ഗണേഷ് സതീഷ് (32) എന്നിവരും വിദർഭക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.