തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ കേരളം ശക്തമായ നിലയില്‍. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ കേരളം 276 റണ്‍സടുത്തു.
കേരളത്തിന് വേണ്ടി ഉത്തപ്പയുടെ ആദ്യ സെഞ്ച്വറി; രഞ്ജി മത്സരങ്ങൾക്ക് തുടക്കം - ഡല്‍ഹി vs കേരളം വാർത്ത
സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ കേരളം ആദ്യദിനം മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 276 റണ്‍സെടുത്തു
തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 36 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയാണ് ക്രീസില്‍. 102 റണ്‍സെടുത്ത് പുറത്തായ റോബിന്‍ ഉത്തപ്പ, 97 റണ്‍സെടുത്ത് പുറത്തായ ഓപ്പണർ പി രാഹുല്‍ എന്നിവരുടെ മികവിലാണ് കേരളം ആദ്യ ദിനംമികച്ച സ്കോറിലെത്തിയത്. ആദ്യ ദിവസം പ്രദീപ് സാങ്‌വാന്‍ എറിഞ്ഞ അവസാന പന്തില്‍ ലളിത് യാദവിന് ക്യാച്ച് നല്‍കിയാണ് ഉത്തപ്പ കൂടാരം കയറിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്. വികാസ് മിശ്രയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയാണ് രാഹുല്‍ പുറത്തായത്. 97 റണ്‍സെടുത്ത രാഹുലിന്‍റെ ഇന്നിങ്സ് 11 ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു. തേജസ് ബറോക്കയുടെ പന്തില്‍ ലളിത് യാദവിന് കാച്ച് വഴങ്ങിയാണ് 32 റണ്‍സെടുത്ത ജലജ് സക്സേന പുറത്തായത്.
നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നീ ടീമുകൾക്കൊപ്പം
ഗ്രൂപ്പ് എയിലാണ് കേരളം.