കേരളം

kerala

By

Published : Dec 12, 2019, 4:59 PM IST

ETV Bharat / sports

ആദ്യമത്സരത്തില്‍ സമനിലയുമായി രഞ്ജിയില്‍ കേരളം തുടങ്ങി

തിരുവനന്തപുരം സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടില്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഫോളോഓണ്‍ ചെയ്യുന്ന ഡല്‍ഹി നാല് വിക്കറ്റ് നഷ്‌ട്ടത്തില്‍ 395 റണ്‍സെന്ന നിലയിലാണ്.

ranji trophy news  രഞ്ജി ട്രോഫി വാർത്ത  കേരളത്തിന് സമനില വാർത്ത  kerala mach drawn news
രഞ്ജി ട്രോഫി

തുമ്പ:രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് സമനില. നാലാം ദിനം ഫോളോഓണ്‍ ചെയ്യുകയായിരുന്ന ഡല്‍ഹി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 395 റണ്‍സെന്ന നിലയില്‍ കളി അവസാനിപ്പിച്ചു. ഡല്‍ഹിക്കായി ഓപ്പണർ കുനാല്‍ ചന്ദേല 219 പന്തില്‍ സെഞ്ച്വറിയോടെ 125 റണ്‍സും എന്‍ റാണ 164 പന്തില്‍ സെഞ്ച്വറിയോടെ 114 റണ്‍സും നേടി. നേരത്തെ ഓപ്പണർ അനൂജ് റാവത്ത് 87 റണ്‍സെടുത്ത് പുറത്തായിരുന്നു.

കേരളത്തിനായി ജലജ് സക്സേന രണ്ട് വിക്കറ്റും സന്ദീപ് വാര്യർ, നായകന്‍ സച്ചിന്‍ ബേബി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സെഞ്ച്വറി നേടിയ ചന്ദേല സന്ദീപ് വാര്യരുടെ പന്തില്‍ മുഹമ്മദ് അസറുദ്ദീന് കാച്ച് വഴങ്ങിയാണ് പുറത്തായത്. സെഞ്ച്വറി നേടിയ മറ്റൊരു താരം എന്‍ റാണയെ ജലജ് സക്സേനയും പുറത്താക്കി.

നേരത്തെ ആദ്യ ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി മൂന്നാം ദിനം ഡല്‍ഹി 142 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. ഇതേ തുടർന്ന് നായകന്‍ സച്ചിന്‍ ബേബി ഡല്‍ഹിയെ ഫോളോഓണിന് അയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 155 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബി, 102 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പ എന്നിരുടെ മികവില്‍ കേരളം 525 റണ്‍സ് നേടിയിരുന്നു. സച്ചിൻ ബേബിയാണ് കളിയിലെ കേമൻ.

ABOUT THE AUTHOR

...view details