രഞ്ജി ട്രോഫി ക്രിക്കറ്റ് കലാശപ്പോരാട്ടത്തില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് തകര്‍ത്ത വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി.
വിദർഭക്ക് തുടർച്ചയായ രണ്ടാം രഞ്ജി ട്രോഫി കിരീടം - ചേതേശ്വര്‍ പുജാര
ആറ് വിക്കറ്റെടുത്ത പിഴുത സര്‍വാതെയാണ് സൗരാഷ്ട്രയെ തകര്‍ത്തത്. രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ സര്‍വാതെയാണ് മാൻ ഓഫ് ദ മാച്ചും. സ്കോര്‍ : വിദര്‍ഭ - 312, 200, സൗരാഷ്ട്ര - 307, 127.
നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ വിദര്‍ഭ ഉയര്‍ത്തിയ 206 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 127 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത പിഴുത ആദിത്യ സര്‍വാതെയാണ് സൗരാഷ്ട്രയെ തകര്‍ത്തത്. രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ സര്‍വാതെയാണ് മാൻ ഓഫ് ദ മാച്ചും. സ്കോര്‍ : വിദര്‍ഭ - 312, 200, സൗരാഷ്ട്ര - 307, 127.
അഞ്ച് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ 200 റണ്‍സില്‍ പുറത്തായതോടെ മത്സരത്തില്‍ സൗരാഷ്ട്രയുടെ വിജയ ലക്ഷ്യം 206 റണ്‍സായിരുന്നു. സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയായിരുന്നു മത്സരത്തില്‍ സൗരാഷ്ട്രയുടെ പ്രതീക്ഷ. എന്നാല്‍ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി ഒരു റൺസ് മാത്രമാണ് പൂജാരക്ക് നേടാനായത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സര്‍വാതെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സൗരാഷ്ട്രയുടെ പോരാട്ടം 127 റണ്‍സിലൊതുങ്ങുകയായിരുന്നു.