കേരളം

kerala

ETV Bharat / sports

മകൾക്കൊപ്പം വീട്ടില്‍ പരിശീലനം നടത്തുന്ന ദൃശ്യം പങ്കുവെച്ച് റെയ്‌ന - lockdown new

സുരേഷ് റെയ്‌ന 2018-ലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അതിന് ശേഷം അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് അവസരം ലഭിച്ചിട്ടില്ല.

ലോക്ക്‌ഡൗണ്‍ വാർത്ത  കൊവിഡ് 19 വാർത്ത  raina news  lockdown new  covid 19 news
റെയ്‌ന

By

Published : May 6, 2020, 3:15 PM IST

Updated : May 6, 2020, 3:49 PM IST

ന്യൂഡല്‍ഹി: ലോക്ക്‌ഡൗണ്‍ കാലത്ത് മകൾ ഗ്രേസിയക്ക് ഒപ്പം വീട്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ സമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഗ്രേസിയക്ക് ഒപ്പം ഒരു പരിശീലന കാലം കൂടി എന്ന തലക്കെട്ടോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. 2018-ന് ശേഷം റെയ്‌ന ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടില്ല. നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഭാഗമാണെങ്കിലും കൊവിഡ് 19 കാരണം ടൂർണമെന്‍റ് അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.

ലോക്ക്‌ഡൗണ്‍ കാലത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം വർദ്ധിക്കുന്നതില്‍ അസ്വസ്ഥാണെന്ന് പറഞ്ഞ് റെയ്‌ന മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നവർ ഭയപ്പെടാതെ മുന്നോട്ട് വന്ന് കാര്യങ്ങൾ തുറന്ന് പറയാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാനും ഭാര്യ ഐഷക്കും ഒപ്പം സമാന പ്രശ്നം ചൂണ്ടിക്കാട്ടി റെയ്ന സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

Last Updated : May 6, 2020, 3:49 PM IST

ABOUT THE AUTHOR

...view details