സതാംപ്‌റ്റണ്‍:റോസ്‌ബൗള്‍ ടെസ്റ്റില്‍ മഴ കാരണം കളി തടസപ്പെട്ടു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്‌ടമായി. ഒരു റണ്‍സെടുത്ത് ഓപ്പണര്‍ ഷാന്‍ മസൂദും 20 റണ്‍സെടുത്ത് നായകന്‍ അസര്‍ അലിയുമാണ് പുറത്തായത്.
റോസ് ബൗള്‍ ടെസ്റ്റില്‍ മഴ വില്ലനായി - rose bowl test news
ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സെടുത്തു
റോസ് ബൗള്‍ ടെസ്റ്റ്
മസൂദിനെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ റോറി ബേണ്‍സിന് ക്യാച്ച് വഴങ്ങിയാണ് അസര്‍ അലി പുറത്തായത്. 49 റണ്‍സെടുത്ത ഓപ്പണര്‍ ആബിദ് അലിയും ഏഴ് റണ്‍സെടുത്ത ബാബര്‍ അസമുമാണ് ക്രീസില്‍.
നേരത്തെ പാകിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ആദ്യത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയുടെ ഭാഗമായി പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക.