മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ മൂന്നാമത്തെ ദിവസത്തെ മത്സരം മഴ കാരണം തടസപ്പെട്ടു. മഴ കാരണം മൂന്നാം ദിവസം കളി ആരംഭിച്ചിട്ടില്ല. നേരത്തെ ആദ്യ ദിവസം മഴ കാരണം ടോസിടാന്‍ ഉള്‍പ്പെടെ വൈകിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 32 റണ്‍സെടുത്തു. 12 റണ്‍സെടുത്ത ജോണ്‍ കാപെല്ലിന്‍റെ വിക്കറ്റാണ് നഷ്‌ടമായത്. സാം കുറാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കുകയായിരുന്നു. ആറ് റണ്‍സെടുത്ത ബ്രാത്ത്‌വെയിറ്റും 14 റണ്‍സെടുത്ത അല്‍സാരി ജോസഫുമാണ് ക്രീസില്‍.
ഓള്‍ഡ് ട്രാഫോഡില്‍ വീണ്ടും മഴക്കളി; വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്‌ടം - old trafford news
ഓള്‍ഡ് ട്രാഫോഡില്‍ വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ മൂന്നാമത്തെ ദിവസത്തെ മത്സരം മഴ കാരണം തടസപ്പെട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 469 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്‌തു. ഓപ്പണര്‍ ഡോം സിബ്ലിയും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും ചേര്‍ന്നുണ്ടാക്കിയ 260 റണ്‍സിന്‍റെ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് തുണയായത്. ബെന്‍ സ്റ്റോക്‌സ് സെഞ്ച്വറിയോയെ 176 റണ്‍സെടുത്തപ്പോള്‍ സിബ്ലി സെഞ്ച്വറിയോടെ 120 റണ്‍സും സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചാസ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കേമര്‍ റോച്ച് രണ്ട് വിക്കറ്റ് വീതവും അല്‍സാരി ജോസഫ്, നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. സതാംപ്റ്റണില്‍ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയ കരീബിയന്‍സ് പരമ്പര ജയം ലക്ഷ്യമിട്ടാണ് ഓള്‍ഡ് ട്രാഫോഡില്‍ എത്തിയത്. പര്യടനത്തിന്‍റെ ഭാഗമായി വിന്‍ഡീസ് ടീം മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടില്‍ കളിക്കുന്നത്.