മുംബൈ; ഐപിഎല്‍ നായകനും കളിക്കാരനുമൊക്കെയായി രാജസ്ഥാൻ റോയല്‍സിന്‍റെ എല്ലാമെല്ലാമായിരുന്നു ഇന്ത്യൻ താരം അജിങ്ക്യ റഹാനെ. നീണ്ട ഒൻപത് സീസണുകളില്‍ റഹാനെ രാജസ്ഥാൻ ടീമിന്‍റെ കുപ്പായമണിഞ്ഞു. ഇപ്പോഴിതാ രാജസ്ഥാനോട് വിടപറഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ കുപ്പായത്തിലേക്ക് ചേക്കറുകയാണ് ടീം ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് താരം. ഇന്ന് ഐപിഎല്‍ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപായി നടപടി ക്രമങ്ങൾ പൂർത്തിയാക്കി റഹാനെ ഡല്‍ഹിയുടെ ഭാഗമാകും.
കൂട് വിട്ട് റഹാനെ; രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് - ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഐപിഎല്ലില്‍ രാജസ്ഥാനോട് വിടപറഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ കുപ്പായത്തിലേക്ക് ചേക്കറുകയാണ് ടീം ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് താരം. നാല് കോടി രൂപയ്ക്കാണ് കൈമാറ്റം.
![കൂട് വിട്ട് റഹാനെ; രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5065729-762-5065729-1573742237441.jpg)
കൂട് വിട്ട് റഹാനെ; രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക്
നാല് കോടി രൂപയ്ക്കാണ് കൈമാറ്റം. 2011 മുതല്‍ രാജസ്ഥാൻ ടീമിന്‍റെ ഭാഗമായ റഹാനെ 2018ല്‍ നായകനുമായി. എന്നാല്‍ മോശം ഫോമിനെ തുടർന്ന് നായക സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഐപിഎല്ലില്‍ 140 മത്സരങ്ങൾ കളിച്ച റഹാനെ 32.93 ശരാശരിയില്‍ 3820 റൺസ് നേടിയിട്ടുണ്ട്. അതില്‍ രണ്ട് സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഡല്‍ഹി ടീമില്‍ ശിഖൽ ധവാൻഷ പ്രിഥ്വി ഷാ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയിലേക്കാണ് റഹാനെ എത്തുന്നത്.