വിശാഖപ്പട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിനയച്ചു. ഇന്ന് ജയിക്കുന്നവർ ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും.
ക്വാളിഫയറില്‍ ഡല്‍ഹിയെ ബാറ്റിംഗിനയച്ച് ചെന്നൈ - ചെന്നൈ സൂപ്പർ കിംഗ്സ്
മുരളി വിജയിക്ക് പകരം ശർദ്ധുല്‍ താക്കൂർ ചെന്നൈ ടീമില്‍
ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് ചെന്നൈ ഇറങ്ങുമ്പോൾ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് ഡൽഹി എത്തുന്നത്. നിർണായക മത്സരത്തില്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങിയപ്പോൾ ചെന്നൈ ഒരേയൊരു മാറ്റമാണ് വരുത്തിയത്. മുരളി വിജയിക്ക് പകരം ശർദ്ധുല്‍ താക്കൂർ ടീമിലിടം നേടി. ഒരു ബാറ്റ്സ്മാനെ കുറച്ച് ഒരു ബൗളറെ ഉൾപ്പെടുത്തിയത് ഇന്നത്തെ മത്സരത്തില്‍ ചെന്നൈക്കുള്ള ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. കഴിഞ്ഞ കളിയിൽ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതാണ് ചെന്നൈക്ക് തിരിച്ചടിയായത്.