മുംബൈ: മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ക്രിക്കറ്റ് ആരാധകര്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാംഖഡെയില്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം - പൗരത്വ നിയമഭേദഗതി വേണ്ട
പൗരത്വ ഭേദഗതി നിയമം വേണ്ടെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കരുതെന്നും എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് കാണികള്‍ ഗ്യാലറിയില്‍ പ്രതിഷേധിച്ചത്
പൗരത്വ ഭേദഗതി നിയമം വേണ്ടെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കരുതെന്നും എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് കാണികള്‍ ഗ്യാലറിയില്‍ പ്രതിഷേധിച്ചത്. നോ സിഎഎ, നോ എന്‍പിആര്‍, നോ എന്‍പിആര്‍ എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് മത്സരത്തിനിടെ ഗ്യാലറിയില്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ ഇന്ത്യാ...ഇന്ത്യാ...എന്ന് ഉറക്കെ വിളിച്ചായിരുന്നു ഒരുവിഭാഗം ആരാധകര്‍ പ്രതിഷേധമറിയിച്ചത്.
നേരത്തെ ശ്രീലങ്കക്കെതിരായ ഗുവാഹത്തി ടി-ട്വന്‍റിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാണികള്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പത്ത് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ തോറ്റു.