കേരളം

kerala

ETV Bharat / sports

ന്യൂസിലന്‍ഡ് പരമ്പര; പൃഥ്വി ഷായും, ശുഭ്മാൻ ഗില്ലും, മായങ്ക് അഗര്‍വാളും ടീമിലേക്ക്

രഞ്ജി മത്സരത്തിനിടെ പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്നസ് പരിശോധനയില്‍ വിജയിച്ചാല്‍ മാത്രമേ താരത്തിന് അന്തിമ ഇലവനില്‍ ഇടംകിട്ടൂ.

Sharma  Mayank  Agarwal  NZ VS IND Test  ന്യൂസിലന്‍ഡ് പരമ്പര  പൃഥ്വി ഷാ  ശുഭ്മാൻ ഗില്‍  മായങ്ക് അഗര്‍വാള്‍
ന്യൂസിലന്‍ഡ് പരമ്പര; പൃഥ്വി ഷായും, ശുഭ്മാൻ ഗില്ലും, മായങ്ക് അഗര്‍വാളും ടീമിലേക്ക്

By

Published : Feb 4, 2020, 1:40 PM IST

മുംബൈ:ന്യൂസിലന്‍ഡ് പരമ്പരയില്‍ രോഹിത് ശര്‍മ തുടരില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചാം ടി-20 മത്സരത്തിനിടെ പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം. മൂന്ന് വീതം എകദിനങ്ങളും ടെസ്‌റ്റ് മത്സരങ്ങളുമാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. ഏകദിനത്തില്‍ കര്‍ണാടക താരം മായങ്ക് അഗര്‍വാളാണ് രോഹിത്തിന്‍റെ പകരക്കാരന്‍.

മായങ്ക് അഗര്‍വാള്‍

ന്യൂസിലൻഡ് എക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ എ താരങ്ങളായ പൃഥ്വി ഷായും ശുഭ്മാൻ ഗില്ലും ടെസ്‌റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് പൃഥ്വി ഷാ ടീമിലെത്തിയത്. രഞ്ജി മത്സരത്തിനിടെ പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്നസ് പരിശോധനയില്‍ വിജയിച്ചാല്‍ മാത്രമേ താരത്തില്‍ അന്തിമ ഇലവനില്‍ ഇടംകിട്ടു.

പൃഥ്വി ഷാ

ടി-20 പരമ്പരയില്‍ ആധികാരിക വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാത്തിലും ഇന്ത്യയ്‌ക്കായിരുന്നു ജയം. മികച്ച ഫോമിലുള്ള ഓപ്പണര്‍ കെഎല്‍ രാഹുലാണ് ടീമിന്‍റെ കരുത്ത്. ടി-20 പരമ്പരയിലെ താരവും രാഹുലായിരുന്നു. അവസാന മത്സരത്തോടെ ഇന്ത്യന്‍ ബൗളര്‍മാരും ഫോം കണ്ടെത്തിയിട്ടുണ്ട്. സമാന മികവ് ആവര്‍ത്തിച്ചാല്‍ എകദിന- ടെസ്‌റ്റ് പരമ്പരയിലും ഇന്ത്യയ്‌ക്ക് ജയം നേടാനാകും. അതേസമയം പൃഥ്വി ഷാ, ശുഭ്മാൻ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ തിരിച്ചുവരവ് മലയാളി താരം സഞ്ജു സാംസണിന്‍റെ അവസരങ്ങള്‍ കുറയ്‌ക്കാനിടയുണ്ട്. അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും സ്‌കോറിങ്ങില്‍ രണ്ടക്കം തികയ്‌ക്കാന്‍ താരത്തിനായിരുന്നില്ല. എന്നാല്‍ ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്‍റേത്.

ടെസ്‌റ്റ് ടീം

ഇന്ത്യ ടെസ്റ്റ് ടീം : വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സൈനി, ഇഷാന്ത് ശർമ .

ABOUT THE AUTHOR

...view details