കേരളം

kerala

ETV Bharat / sports

ഗർഭിണിയായ ആനയുടെ ദാരുണാന്ത്യം: പ്രതികരിച്ച് കോലിയും രോഹിതും - കോലി വാർത്ത

സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ വെള്ളിയാറിലാണ് സ്‌ഫോടക വസ്‌തു നിറച്ചുവെച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ആന ചെരിഞ്ഞത്

rohith news  hitman news  kohli news  elephant news  രോഹിത് വാർത്ത  ഹിറ്റ്മാന്‍ വാർത്ത  കോലി വാർത്ത  ആന വാർത്ത
രോഹിത്

By

Published : Jun 4, 2020, 11:58 AM IST

മുംബൈ: പാലക്കാട് ഗര്‍ഭിണിയായ ആനയുടെ ദാരുണാന്ത്യത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശർമയും. മനുഷ്യർ ഇപ്പോഴും അപരിഷ്‌കൃതരാണെന്നായിരുന്നു രോഹിത് ശർമയുടെ പ്രതികരണം. നാം ഇപ്പോഴും അപരിഷ്‌കൃതരാണ്. ഒന്നും പഠിക്കുന്നില്ല. കേരളത്തില്‍ ആനക്ക് സംഭവിച്ച ദാരുണാന്ത്യം ഹൃദയ ഭേദകമാണ്. ഇത്തരം ക്രൂരത ഒരു മൃഗത്തിനും സംഭവിക്കാതിരിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

സ്‌ഫോടക വസ്‌തു നിറച്ചുവെച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഹിറ്റ്മാന്‍. സമാന പ്രതികരണം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

‘ആനയോട് കാണിച്ച ക്രൂരതയുടെ വാര്‍ത്ത കേട്ട നടുക്കത്തിലാണ് ഞാന്‍. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാം. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാം.’ കോലി കുറിച്ചു. ഗര്‍ഭിണിയായ ഒരു ആനയുടെ കാര്‍ട്ടൂണ്‍ ചിത്രവും ട്വീറ്റില്‍ ഉൾപ്പെടുത്തിയിരിക്കുന്നു.

വിരാട് കോലി.

സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ വെള്ളിയാറിലാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം പട്ടിണി കിടന്നാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്. ഒളിമ്പിക് ഷൂട്ടിങ് താരം ഹീനാ സിദ്ധു, ഹർഭജന്‍ സിങ് തുടങ്ങിയവരും പ്രതികരണവുമായി രംഗത്ത് വന്നു.

ABOUT THE AUTHOR

...view details