പുനെ: അരങ്ങേറ്റ മത്സരത്തില്‍ തന്നെ പുത്തന്‍ റെക്കോഡ് എറിഞ്ഞിട്ട് ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണ. ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് 24കാരനായ പ്രസിദ്ധ് കൃഷ്ണ നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്താന്‍ താരത്തിനായിരുന്നു.
ആദ്യ മത്സരത്തില്‍ പ്രസിദ്ധ് എറിഞ്ഞിട്ടത് 24 വര്‍ഷം പഴക്കമുള്ള റെക്കോഡ് - പ്രസിദ്ധ് കൃഷ്ണ
ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് 24 കാരനായ പ്രസിദ്ധ് കൃഷ്ണ നേടിയത്.
24 വര്‍ഷം മുന്നെ നോയല്‍ ഡേവിഡ് നേടിയ 21-3 എന്ന ഫിഗറായിരുന്നു ഇതേ അരങ്ങേറ്റത്തിലെ ഒരു ഇന്ത്യക്കാരന്‍റെ മികച്ച പ്രകടനം. 1997ല്‍ വിന്‍ഡിസിനെതിരെയായിരുന്നു നോയലിന്‍റെ നേട്ടം. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ 16 ബൗളര്‍മാര്‍ മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുണ്ട്.
വിജയ് ഹസാരേയില്‍ കര്‍ണാടകയ്‌ക്കായി ഏഴ് മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് നേടിനായതാണ് പ്രസിദ്ധിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. അതേസമയം പ്രസിദ്ധിനെ പ്രശംസിച്ച് സുനിൽ ഗവാസ്‌കര്‍ ഗ്ലെൻ മഗ്രാത്ത് തുടങ്ങിയ ഇതിഹാസങ്ങള്‍ രംഗത്തെത്തിയിരുന്നു.