കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ പര്യടനം; പരമ്പര  ഓസീസ് സ്വന്തമാക്കുമെന്ന് പോണ്ടിങ് - റിക്കി പോണ്ടിങ് വാർത്ത

മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് നാളെ തുടക്കമാകും.

Ricky Ponting News  India vs Australia News  റിക്കി പോണ്ടിങ് വാർത്ത  ഇന്ത്യ vs ഓസ്‌ട്രേലിയ വാർത്ത
പോണ്ടിങ്

By

Published : Jan 13, 2020, 2:19 PM IST

മുംബൈ:ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് മുന്നോടിയായി പ്രവചനങ്ങളുമായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. പരമ്പര സ്വന്തമാക്കാന്‍ ആരോണ്‍ ഫിഞ്ചിന്‍റെ നേതൃത്വത്തിലുള്ള ഓസീസ് ടീമിന് സാധിക്കുമെന്ന് പോണ്ടിങ്ങ് ട്വീറ്റ് ചെയ്‌തു. പരമ്പരയിലെ ആദ്യ മത്സരം നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പോണ്ടിങ് നിലപാട് പരസ്യമാക്കിയത്.

ടീം ഇന്ത്യക്ക് ഇനിയും ഏറെ മുന്നേറാനുണ്ട്. നേരത്തെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും അടുത്തിടെ നടന്ന ടെസ്‌റ്റ് പരമ്പരകളിലും ഓസിസ് മികച്ച പ്രകടനമാണ് നടത്തിയത്. ഓസീസ് ഏകദിന ടീമില്‍ ഇടംനേടാന്‍ ഇടയുള്ള മാർനസ് ലബുഷെയിന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വസവും പോണ്ടിങ് പ്രകടിപ്പിച്ചു.

കഴിഞ്ഞ വർഷം ഇന്ത്യക്ക് എതിരെ സ്വന്തം മണ്ണില്‍ നടന്ന ഏകദിന പരമ്പര ഓസ്‌ട്രേലിയ 3-2ന് സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details