കേരളം

kerala

ETV Bharat / sports

റെക്കോഡ് നേട്ടത്തിനരികെ വിന്‍ഡീസ് നായകന്‍ - t20 thousand pollard news

10 റണ്‍ കൂടി സ്വന്തമാക്കിയാല്‍ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡ് ട്വന്‍റി-20 മത്സരത്തില്‍ 1000 റണ്‍സ് തികയ്ക്കുന്നവരുടെ ക്ലബില്‍ അംഗമാകും

പൊള്ളാർഡിന് നാഴികക്കല്ല്  Kieron Pollard news  10 റണ്‍ അകലെ പൊള്ളാർഡ്  10 runs away Pollard  t20 thousand pollard news  പൊള്ളാർഡിന് 1000 റണ്‍സ്
പൊള്ളാർഡ്

By

Published : Dec 8, 2019, 4:31 PM IST

ഹൈദരാബാദ്:വെസ്‌റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡ് റെക്കോർഡ് നേട്ടത്തിന് അരികെ. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ 10 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ പൊള്ളാർഡ് ട്വന്‍റി-20 മത്സരത്തില്‍ 1000 റണ്‍സ് തികക്കുന്നവരുടെ ക്ലബില്‍ അംഗമാകും. ഇതേവരെ മൂന്ന് വിന്‍ഡീസ് താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1627 റണ്‍സെടുത്ത ക്രിസ് ഗെയിലും 1611 റണ്‍സെടുത്ത മർലോണ്‍ സാമുവല്‍സും 1142 റണ്‍സെടുത്ത ഡ്വെയിന്‍ ബ്രാവോയുമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയ വീന്‍ഡീസ് താരങ്ങൾ.

ഇന്ത്യക്ക് എതിരായ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് നായകന്‍ 37 റണ്‍സ് എടുത്ത് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഓവറും രണ്ട് ബോളും ശേഷിക്കെ സ്വന്തമാക്കി. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

ABOUT THE AUTHOR

...view details