ന്യൂഡല്‍ഹി:പുതിയ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന ഭീമമായ തുക കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിംഗ്. ഐ.പി.എല്‍ പോലുള്ള മത്സരങ്ങളില്‍ നിന്നും ഭീമമായ തുകയാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ്മയുമായി ചേര്‍ന്ന് നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് യുവരാജ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ കാലഘട്ടങ്ങളില്‍ ടീമിലെത്തിയ താരങ്ങള്‍ തങ്ങളുടെ മുതിര്‍ന്ന താരങ്ങളെ കണ്ടായിരുന്നു വളര്‍ന്നിരുന്നത്. അവരാകട്ടെ നല്ല അച്ചടക്കമുള്ളവരും ആയിരുന്നു.
പുതിയ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണം കൈകാര്യം ചെയ്യാനറിയില്ല: യുവരാജ് - രോഹിത് ശര്‍മ്മ
രോഹിത് ശര്‍മ്മയുമായി ചേര്‍ന്ന് നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ശക്തമായിരുന്നില്ല. പുതിയ തലമുറ സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധീനിക്കപ്പെടുന്നു. മാത്രമല്ല ഐ.പി.എല്‍ പോലുള്ള വലിയ തുകയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായ ബന്ധപ്പെട്ട് കെ.എല്‍ രാഹുലും ഹാര്‍ദിക്ക് പാണ്ഡ്യയും വിവാദത്തിലായിരുന്നു.എന്നാല്‍ തങ്ങളുടെ കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തുന്നതോടു കൂടി നിങ്ങള്‍ വ്യക്തിത്വം സൂക്ഷിക്കാന്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
304 ഏകദിനങ്ങളും 58 ടി-20കളും 40 ടെസ്റ്റും കളിച്ച യുവരാജ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച സ്ഥാനം കണ്ടെത്തിയിരുന്നു. 2019ല്‍ ആണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചത്.