കേരളം

kerala

ETV Bharat / sports

ഓസിസ് മണ്ണിലെ പിങ്ക് ബോള്‍ ടെസ്റ്റ് വെല്ലുവിളി: ഭുവനേശ്വര്‍ കുമാര്‍ - pink ball test news

സ്വന്തം മണ്ണില്‍ നിരവധി ഡേ നൈറ്റ് ടെസ്റ്റ് കളിച്ച് പരിചയമുള്ള ടിം പെയിനും കൂട്ടരും ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍

പിങ്ക് ബോള്‍ ടെസ്റ്റ് വാര്‍ത്ത  അഡ്‌ലെയ്‌ഡ് ടെസ്റ്റ് വാര്‍ത്ത  pink ball test news  adelaide test news
ഭുവനേശ്വര്‍ കുമാര്‍

By

Published : Jul 18, 2020, 6:03 PM IST

ഹൈദരാബാദ്:കങ്കാരുക്കളുടെ നാട്ടിലെ പിങ്ക് ബോള്‍ ടെസ്റ്റ് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഈ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഭുവനേശ്വര്‍ കുമാര്‍.

സ്വന്തം മണ്ണില്‍ നിരവധി ഡേ നൈറ്റ് ടെസ്റ്റ് കളിച്ച് പരിചയമുള്ള ടീമാണ് ഓസ്‌ട്രേലിയ. അതിനാല്‍ തന്നെ ഇന്ത്യക്ക് ശക്തരായ എതിരാളികളാവും ടിം പെയിനും കൂട്ടരും. ഡിസംബര്‍ 11ന് അഡ്‌ലെയ്‌ലെയ്‌ഡിലാണ് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുക.

ഒരിടവേളക്ക് ശേഷം ആരംഭിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍. ഒരു പക്ഷെ കൊവിഡ് 19ന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാകും ഇത്. ഡിസംബര്‍ ഒന്നിന് ബ്രിസ്ബണിലാണ് ആദ്യ ടെസ്റ്റ്. പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടി20യും ഏകദിനങ്ങളും ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യ കളിക്കും.

ABOUT THE AUTHOR

...view details