കേരളം

kerala

പരിക്ക് അവഗണിച്ചും ആഷസില്‍ പന്തെറിഞ്ഞു: പീറ്റർ സിഡില്‍

2008-ൽ ഇന്ത്യയ്‌ക്കെതിരെ മൊഹാലിയിൽ അരങ്ങേറ്റം കുറിച്ച സിഡിൽ ഇതിഹാസതാരം സച്ചിൻ ടെന്‍ഡുല്‍ക്കറെ പുറത്താക്കിയാണ് ടെസ്‌റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ട ആരംഭിച്ചത്

By

Published : Jan 16, 2020, 6:02 PM IST

Published : Jan 16, 2020, 6:02 PM IST

Peter Siddle News  2019 Ashes News  Thumb injury News  Ashes News  പീറ്റർ സിഡില്‍ വാർത്ത  2019 ആഷസ് വാർത്ത  പെരുവിരലിന് പരിക്ക് വാർത്തട  ആഷസ് വാർത്ത
സിഡില്‍

മെല്‍ബണ്‍:പരിക്ക് അവഗണിച്ചും 2019-ല്‍ ആഷസ് കളിച്ചെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബൗളർ പീറ്റർ സിഡില്‍. വ്യാഴാഴ്‌ച്ചയാണ് താരം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആഷസിലെ ആദ്യ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം പന്തെറിഞ്ഞപ്പോൾ തന്നെ ഇടതുകൈയിലെ പെരുവിരലിന് പരിക്കേറ്റെന്ന് സിഡില്‍ പറഞ്ഞു. പ്രായക്കൂടുതല്‍ കാരണം കരിയർ അവസാനിക്കാറായതിനാല്‍ കഴിയുന്നത്ര കാലം ടീമിന്‍റെ ഭാഗമായി തുടരാന്‍ വേണ്ടി തുടർന്നും പന്തെറിഞ്ഞെന്നും താരം വെളിപ്പെടുത്തി.

34 കാരനായ സിഡിലിനെ ആഷസ് പരമ്പരക്കായി 2019-ലാണ് ഓസ്‌ട്രേലിയന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത്. 2008-ൽ ഇന്ത്യയ്‌ക്കെതിരെ മൊഹാലിയിൽ അരങ്ങേറ്റം കുറിച്ച സിഡിൽ ഇതിഹാസതാരം സച്ചിൻ ടെന്‍ഡുല്‍ക്കറെ പുറത്താക്കിയാണ് ടെസ്‌റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 2010-11 വർഷം നടന്ന ആഷസില്‍ ഹാട്രിക്ക് നേടാനും ഈ ബൗളർക്കായി. ജന്മദിനത്തിലായിരുന്നു സിഡിലിന്‍റെ ഹാട്രിക്ക് നേട്ടമെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

22 ഏകദിന മത്സരങ്ങളും രണ്ട് ട്വന്‍റി-20 മത്സരങ്ങളും താരം ഓസ്‌ട്രേലിയക്കായി കളിച്ചു. കഴിഞ്ഞ ഡിസംബർ 29-നാണ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 67 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നായി 221 വിക്കറ്റുകളാണ് താരം സ്വന്തം അക്കൗണ്ടില്‍ ചേർത്തത്. ഓസിസ് ചരിത്രത്തിലെ ഏറ്റവും വലിയ 13-ാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് സിഡില്‍. നിലവില്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബ്ലാഷ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സിനെ പ്രതിനിധീകരിച്ചാണ് താരം കളിക്കുന്നത്.

ABOUT THE AUTHOR

...view details