അഹമ്മദാബാദ്: അഞ്ചാം ടി20ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിയും ഇംഗ്ലീഷ് താരം ജോസ് ബട്ട്ലറും തമ്മിലുണ്ടായ ഉരസലില്‍ പ്രതികരിച്ച് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍. ഇത്തരം സംഭങ്ങള്‍ കളിക്കളത്തില്‍ സാധാരണമാണെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.
'ആളുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവാം'; കോലി, ബട്ട്ലര്‍ പോരില്‍ മോര്‍ഗന്‍ - വീരാട് കോലി
മത്സരത്തിന്‍റെ 13ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ജോസ് ബട്ട്‌ലറെ പുറത്താക്കിയതിന് പിന്നാലെയാണ് സംഭവത്തിന്‍റെ തുടക്കം.
“എനിക്ക് യഥാർഥത്തിൽ അറിയില്ല (എന്താണ് യഥാർഥത്തിൽ സംഭവിച്ചത്). കളിക്കുമ്പോൾ വളരെ ആവേശം പുലര്‍ത്തുന്ന വ്യക്തിയാണ് വിരാട്. കളത്തിലെ ഒരു വലിയ താരം. കളിയുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത് അയാളാണ്. ആളുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവാം “ - മോര്‍ഗന്‍ പറഞ്ഞു.
മത്സരത്തിന്‍റെ 13ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ജോസ് ബട്ട്‌ലറെ പുറത്താക്കിയതിന് പിന്നാലെയാണ് സംഭവത്തിന്‍റെ തുടക്കം. പുറത്താക്കലിന് പിന്നാലെ ഡഗൗട്ടിലേക്ക് ബട്ട്‌ലര്‍ മടങ്ങുന്നതിന് ഇടയിലാണ് കോലിയുമായി കൊമ്പുകോര്‍ത്തത്. എന്നാല്‍ ഈ ഉരസലിന് പിന്നിലെ കാരണം വ്യക്തമല്ല. മത്സരത്തില്‍ 36 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.