ലാഹോർ: താരങ്ങൾക്കായി ഓണ്‍ലൈനായി ഫിറ്റ്നസ് ടെസ്റ്റ് സംഘടിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്. തിങ്കഴാഴ്‌ച്ച മുതലാണ് സീനിയർ താരങ്ങൾക്കുള്ള ഫിറ്റ്നസ് ടെസ്റ്റ് ആരംഭിച്ചത്. ടെസ്റ്റ് ചൊവ്വാഴ്‌ച്ചയും തുടരുമെന്ന് പിസിബി അധികൃതർ വ്യക്തമാക്കി. മുഖ്യ പരിശീലകനും ചീഫ് സെലക്‌ടറുമായ മിസ്‌ബാ ഉൾ ഹഖിന്‍റെ നിർദ്ദേശപ്രകാരം സഹ പരിശീലന്‍ യാസിർ മാലിക്കാണ് ടെസ്റ്റിന്‍റെ മാതൃക ഒരുക്കിയത്.
ഓണ്‍ലൈന്‍ ഫിറ്റ്നസ് ടെസ്റ്റുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
മുഖ്യ പരിശീലകന്‍ മിസ്‌ബാ ഉൾ ഹഖിന്‍റെ നിർദ്ദേശപ്രകാരം സഹ പരിശീലന്‍ യാസിർ മാലിക്കാണ് ടെസ്റ്റിന്‍റെ മാതൃക ഒരുക്കിയത്
യാസിർ ഓണ്‍ലൈനായി ടെസ്റ്റിന് മേല്‍നോട്ടം വഹിക്കുമെന്നും പിസിബി അധികൃതർ കൂട്ടിച്ചേർത്തു. കൊവിഡ് 19ന് ശേഷമുള്ള കായിക മത്സരങ്ങൾക്കായി ടീം അംഗങ്ങൾ എപ്പോഴും മികച്ച ശാരീരിക ക്ഷമത നിലനിർത്തണമെന്ന് പരിശീലകന്‍ മിസ്ബ ഇതിനകം നിർദേശിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യമാണ് പാകിസ്ഥാന്‍റെ വിവിധ പര്യടനങ്ങൾ ആരംഭിക്കുന്നത്. ഹോളണ്ടിലും അയർലണ്ടിലും ഇംഗ്ലണ്ടിലും ടീം പര്യടനം നടത്തും. ടെസ്റ്റ്, നിശ്ചിത ഓവർ മത്സരങ്ങൾ പര്യടനത്തിന്‍റെ ഭാഗമായി കളിക്കും.
അതേസമയം കൊവിഡ് 19-നെ തുടർന്ന് പര്യടനത്തിന്‍റെ ഭാഗമായുള്ള പരമ്പരകൾ കളിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്കും ഇത്തരത്തില്‍ ഓണ്‍ലൈനായി ഫിറ്റ്നസ് ടെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ടെസ്റ്റിനിടെ ആഭ്യന്തര ക്രിക്കറ്റ് താരത്തിന് പരിക്കേറ്റത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.