പൗള്‍ സ്റ്റര്‍ലിങ് ഐറിഷ് ക്രിക്കറ്റ് ടീം ഉപനായകന്‍ - പൗള്‍ സ്റ്റര്‍ലിങ് വാര്‍ത്ത
2008-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പൗള്‍ സ്റ്റര്‍ലിങ് ഇതിനകം 117 ഏകദിനങ്ങളും 78 ടി20യും മൂന്ന് ടെസ്റ്റ് മത്സരങ്ങളും അയര്‍ലെന്‍ഡിനായി കളിച്ചു
ഡബ്ലിന്‍:മുതിര്‍ന്ന താരം പൗള്‍ സ്റ്റര്‍ലിങ്ങിനെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ ഉപനായകനായി നിയമിച്ചു. 2008-ല്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച സ്റ്റെര്‍ലിങ് ഇതിനകം അയര്‍ലന്‍ഡിന് വേണ്ടി 117 ഏകദിനങ്ങളും 78 ടി20യും മൂന്ന് ടെസ്റ്റ് മത്സരങ്ങളും കളിച്ചു. 117 ഏകദിനങ്ങളില്‍ നിന്നും താരം എട്ട് സെഞ്ച്വറി അടക്കം 4,121 റണ്‍സും 78 ടി20യില്‍ നിന്നും 18 അര്‍ധ സെഞ്ച്വറി അടക്കം 2,124 റണ്‍സും സ്വന്തമാക്കി. ഏകദിനത്തില്‍ 177 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. പുതിയ ചുമതല ലഭിച്ചതില്‍ സ്റ്റര്‍ലിങ്ങും ആഹ്ളാദം പ്രകടിപ്പിച്ചു. നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുമായി ചേര്‍ന്ന് ഐറിഷ് ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ പലപ്പോഴും സ്റ്റര്‍ലിങ്ങിന്‍റെ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹത്തെ ഉപനായകനായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും വ്യക്തമാക്കി.