മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ പാകിസ്ഥാന് തിരിച്ചടി. രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന് മൂന്ന് വിക്കറ്റ് കൂടി നഷ്‌ടമായി. ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ച് നല്‍ക്കാന്‍ സാധിക്കാത്ത സന്ദര്‍ശകര്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സെന്ന നിലയിലാണ്. അര്‍ദ്ധസെഞ്ച്വറിയോടെ 77 റണ്‍സെടുത്ത ഓപ്പണര്‍ ഷാന്‍ മസൂദും ഒരു റണ്‍സെടുത്ത ഷദബ് ഖാനുമാണ് ക്രീസില്‍.
മാഞ്ചസ്റ്ററില്‍ രണ്ടാംദിനം പാകിസ്ഥാന് തിരിച്ചടി - ജോ റൂട്ട് വാര്‍ത്ത
അര്‍ദ്ധസെഞ്ച്വറിയോടെ 77 റണ്‍സെടുത്ത ഓപ്പണര്‍ ഷാന്‍ മസൂദ് മാത്രമാണ് ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ച് നിന്നത്
ബാബര്‍ അസം
അര്‍ദ്ധസെഞ്ച്വറിയോടെ 69 റണ്‍സെടുത്ത ബാബര്‍ അസമിന്‍റെ വിക്കറ്റാണ് രണ്ടാം ദിനം സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്‌ടമായത്. പിന്നാലെ ഏഴ് റണ്‍സെടുത്ത അസദ് ഷഫീക്കും ഒമ്പത് റണ്‍സെടുത്ത മൊഹമ്മദ് റിസ്‌വാനും കൂടാരം കയറി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.