കേരളം

kerala

ETV Bharat / sports

മാഞ്ചസ്റ്ററില്‍ പതിഞ്ഞ തുടക്കം; പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്‌ടം

16 റണ്‍സെടുത്ത ഓപ്പണര്‍ ആബിദ് അലിയും റണ്ണൊന്നും എടുക്കാതെ നായകന്‍ അഹ്‌സര്‍ അലിയുമാണ് കൂടാരം കയറിയത്.

old trafford test news  babr azam news  ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റ് വാര്‍ത്ത  ബാബര്‍ അസം വാര്‍ത്ത
ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റ്

By

Published : Aug 5, 2020, 6:30 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന് പതിഞ്ഞ തുടക്കം. ഓള്‍ഡ് ട്രാഫോഡില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സെടുത്തു. 16 റണ്‍സെടുത്ത ഓപ്പണര്‍ ആബിദ് അലിയും റണ്ണൊന്നും എടുക്കാതെ നായകന്‍ അഹ്‌സര്‍ അലിയുമാണ് പുറത്തായത്.

ആബിദ് അലിയെ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. വൺഡൗണായി ഇറങ്ങിയ അസര്‍ അലിയെ രണ്ട് ഓവറുകള്‍ക്ക് ശേഷം ക്രിസ് വോക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 27 റണ്‍സെടുത്ത ഓപ്പണര്‍ ഷാന്‍ മസൂദും നാല് റണ്‍സെടുത്ത ബാബര്‍ അസമുമാണ് ക്രീസില്‍.

കൂടുതല്‍ വായനക്ക്: ഇംഗ്ലണ്ട്- പാക് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കം: ടോസ് നേടിയ പാകിസ്ഥാന് ബാറ്റിങ്

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ജോ റൂട്ടും കൂട്ടരും കൊവിഡിന് ശേഷമുള്ള രണ്ടാമത്തെ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഓള്‍ഡ് ട്രാഫോഡില്‍ ഇറങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവരാണ് ഇംഗ്ലീഷ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും കൂടി ചേരുമ്പോള്‍ പാക് ബാറ്റ്സ്‌മാന്‍മാര്‍ മാഞ്ചസ്റ്ററില്‍ താളം കണ്ടെത്താന്‍ വിഷമിച്ചേക്കും.

ABOUT THE AUTHOR

...view details