അഡ്‌ലെയ്‌ഡില്‍ മഴ കളി മുടക്കി; പാകിസ്ഥാൻ വിയർക്കുന്നു - Aus vs Pakistan news
പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിലും തകർച്ചയെ നേരിടുകയാണ്. മൂന്നാം ദിനം മഴ കാരണം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് സന്ദർശകർ. എട്ട് റണ്‍സെടുത്ത് ഓപ്പണർ ഷാന്‍ മഷൂദും 14 റണ്‍സെടുത്ത് അസദ് ഷഫീക്കുമാണ് ക്രീസില്‍.
അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ പാക്കിസ്ഥാന് ഫോളോഓണ്‍. ഒന്നാം ഇന്നിംഗ്സില്‍ 589 റണ്‍സിന് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയയ്ക്ക് മറുപടിയുമായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. ഇതേ തുടർന്ന് ഓസിസ് ക്യാപ്റ്റന്‍ ടിം പെയിന്‍ പാകിസ്ഥാനെ ഫോളോഓണിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിലും തകർച്ചയെ നേരിടുകയാണ്. മൂന്നാം ദിനം മഴ കാരണം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് സന്ദർശകർ. എട്ട് റണ്‍സെടുത്ത് ഓപ്പണർ ഷാന്‍ മഷൂദും 14 റണ്‍സെടുത്ത് അസദ് ഷഫീക്കുമാണ് ക്രീസില്‍. റണ്ണൊന്നും എടുക്കാതെ ഇമാം ഉൾ ഹഖും ഒമ്പത് റണ്‍സെടുത്ത ക്യാപ്‌റ്റന്‍ അസർ അലിയും എട്ട് റണ്‍സെടുത്ത ബാബർ അസമുമാണ് പുറത്തായത്. ഹേസല്‍വുഡ് രണ്ട് വിക്കറ്റും സ്‌റ്റാർക്ക് ഒരു വിക്കറ്റും നേടി.