കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് പേസ് ആക്രമണത്തില്‍ തകര്‍ന്ന് പാകിസ്ഥാന്‍ - anderson news

സതാംപ്‌റ്റണ്‍ ടെസ്റ്റില്‍ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും നയിച്ച ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ ബാറ്റിങ്ങ് നിരക്ക് അടി പതറി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ അസര്‍ അലിയും കൂട്ടരും ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സെടുത്തു

സതാംപ്‌റ്റണ്‍ ടെസ്റ്റ് വാര്‍ത്ത  ആന്‍ഡേഴ്‌സണ്‍ വാര്‍ത്ത  ബാബര്‍ അസം വാര്‍ത്ത  southampton test news  anderson news  babar azam news
ടീം ഇംഗ്ലണ്ട്

By

Published : Aug 14, 2020, 8:04 PM IST

സതാംപ്‌റ്റണ്‍: റോസ് ബൗളിലെ ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ പാക്കിസ്ഥന്‍. രണ്ടാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സില്‍ സന്ദര്‍ശകര്‍ക്ക് ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സെടുത്തു.

റണ്ണൊന്നും എടുക്കാതെ ഷഹീന്‍ഷാ അഫ്രീദിയും 21 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍. 47 റണ്‍സെടുത്ത ബാബര്‍ അസമിന്‍റെയും അഞ്ച് റണ്‍സെടുത്ത യാസിര്‍ ഷായുടെയും വിക്കറ്റുകളാണ് രണ്ടാം ദിനം പാക്കിസ്ഥാന് നഷ്‌ടമായത്.

കൂടുതല്‍ വായനക്ക്: ആദ്യം ഇംഗ്ലണ്ട് കളിച്ചു, പിന്നാലെ മഴ; തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍

ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റും വീഴ്‌ത്തി. ഒരു റണ്‍സെടുത്ത ഷാന്‍ മസൂദിന്‍റെ വിക്കറ്റ് വീഴ്‌ത്തി ആന്‍ഡേഴ്‌സണാണ് ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മസൂദിനെ ആന്‍റേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സാം കുറാന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. നേരത്തെ ഓള്‍ഡ് ട്രാഫോഡില്‍ പാക്കിസ്ഥാനെതിരെ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയാണ് ജോ റൂട്ടും കൂട്ടരും സതാംപ്‌റ്റണില്‍ എത്തിയത്.

ABOUT THE AUTHOR

...view details