ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സൈനിക തൊപ്പിയണിഞ്ഞ് കളിച്ചതിനെതിരെ ഐ.സി.സി. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ.മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ രാഷ്ട്രീയവത്ക്കരിച്ചെന്നും ഇതിനെതിരെ ഐ.സി.സി നടപടി എടുക്കണമെന്നുമാവശ്യപ്പെട്ട് പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗദരി രംഗത്തെത്തുകയായിരുന്നു.
സൈനിക തൊപ്പിയണിഞ്ഞ് ഇന്ത്യ കളിച്ചതിനെതിരെ പാകിസ്ഥാൻ - പുല്‍വാമ
പുല്‍വാമ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരോടുള്ള ആദര സൂചകമായാണ് ഇന്ത്യൻ ടീം സൈനിക തൊപ്പിയണിഞ്ഞ് ഇറങ്ങിയത്. മത്സരത്തിൽ നിന്നുള്ള പ്രതിഫലം നാഷണൽ ഡിഫെൻസ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും ഇന്ത്യൻ ടീം തീരുമാനിച്ചിരുന്നു.
ഇന്ത്യ സൈനിക തൊപ്പി ധരിക്കുന്നത് നിർത്തിയില്ലെങ്കിൽ കാശ്മീരിൽ ഇന്ത്യ നടത്തുന്ന പീഡനങ്ങൾക്ക് പ്രതിഷേധമായി പാകിസ്ഥാൻ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാൻ ഇറങ്ങുമെന്നും ഫവാദ് ചൗദരി പറഞ്ഞു. ഐ.സി.സി നേരിട്ട് നടപടി എടുത്തില്ലെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് പരാതി നൽകണമെന്നും ചൗദരി ആവശ്യപ്പെട്ടു.
പുല്‍വാമ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരോടുള്ള ആദര സൂചകമായാണ് ഇന്ത്യൻ ടീം സൈനിക തൊപ്പിയണിഞ്ഞ് ഇറങ്ങിയത്. ഇന്നലത്തെ മത്സരത്തിൽ നിന്നുള്ള പ്രതിഫലം നാഷണൽ ഡിഫെൻസ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും ഇന്ത്യൻ ടീം തീരുമാനിച്ചിരുന്നു. മത്സരത്തിന് മുമ്പ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് താരങ്ങൾക്ക് തൊപ്പി നൽകിയത്.