ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ നീല ജേഴ്സിക്ക് പകരം എവേ ജേഴ്സിയാകും അണിയുക. എന്നാല്‍ എവേ ജേഴ്സി നിറത്തിനെ ചൊല്ലി വിവാദം ചൂട് പിടിച്ചിരിക്കുകയാണ്. ആതിഥേയരായ ഇംഗ്ലണ്ട് നീല നിറത്തിലുള്ള ജേഴ്സി അണിഞ്ഞാണ് കളത്തില്‍ ഇറങ്ങുക. ഇന്ത്യ ഏത് നിറം അണിയുമെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും ഓറഞ്ച് നിറമാണ് എവേ ജേഴ്സിക്ക് ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഐസിസി വൃത്തങ്ങൾ നല്‍കുന്ന സൂചന.
ലോകകപ്പിനുള്ള പത്ത് ടീമുകളില്‍ പലരുടെയും ജേഴ്സി നിറം ഒരേപോലെയായതിനാല്‍ ലോകകപ്പിന് എത്തുമ്പോൾ രണ്ടാമത് ഒരു ജേഴ്സി കൂടി കരുതണമെന്ന് ഐസിസി നിർദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ എവേ ജേഴ്സിയുടെ നിറം ഓറഞ്ചാണെന്ന സൂചന ലഭിച്ചതോടെ വിവാദം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐസിസി പ്രതികരണവുമായി എത്തി. ജേഴ്സിയുടെ നിറം തീരുമാനിച്ചത് ബിസിസിഐയാണെന്ന് ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ടിന്‍റെ ജേഴ്സി നിറം നീലയായതിനാല്‍ അതില്‍ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കണം ഇന്ത്യയുടെ ജേഴ്സി എന്നാണ് നിർദ്ദേശിച്ചത്. നിറവും നിറങ്ങളുടെ കോമ്പിനേഷനുമെല്ലാം തെരഞ്ഞെടുത്തത് ബിസിസിഐ തന്നെയാണ്.