ഹെെദരാബാദ്: കൃത്യം 17 വര്‍ഷങ്ങള്‍ക്ക് മുന്നെ 2004ലെ മാര്‍ച്ച് 29, ചരിത്രം ഈ ദിവസം അടയാളപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദ്രര്‍ സേവാഗിന്‍റെ പേരിലാണ്. ഇന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട വീരു ടെസ്റ്റ് ക്രിക്കറ്റില്‍ 300 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് അടിച്ചെടുത്തത്. മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരായിരുന്നു വീരുവിന്‍റെ നേട്ടം.
17 വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു മാര്‍ച്ച് 29; ചരിത്രം 'വീരു'വിനെ അടയാളപ്പെടുത്തി - test criket
മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ രണ്ടാം ദിനമായിരുന്നു വീരു ബാറ്റുകൊണ്ട് പുതു ചരിത്രം രചിച്ചത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ രണ്ടാം ദിനമായിരുന്നു വീരു ബാറ്റുകൊണ്ട് പുതു ചരിത്രം രചിച്ചത്. 309 റണ്‍സ് നേടി താരം പുറത്താകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം പിറന്നിരുന്നു. ആറ് സിക്‌സുകളുടേയും 39 ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു വീരുവിന്‍റെ ആഘോഷം. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മാര്‍ച്ച് 29 ന് വീരുവിന്‍റെ ബാറ്റ് വീണ്ടും 300 കടന്നു. സൗത്ത് ആഫ്രിക്കയ്ക്കെതിരെ ചെന്നെെയിലായിരുന്നു അത്. 319 റണ്‍സാണ് അന്ന് സേവാഗ് നേടിയത്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും 52 റൺസിനും ഇന്ത്യ വിജയം പിടിച്ചു. ഇതേ ഇന്നിങ്‌സിൽ സച്ചിൻ 194 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട ഓര്‍മ്മ താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. "മാർച്ച് 29- എന്നെ സംബന്ധിച്ച് ഏറെ സ്പെഷ്യലായ തിയതി. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന പദവി നേടാന്‍ സാധിച്ചു. മുള്‍ട്ടാനില്‍ പാക്കിസ്ഥാനെതിയായിരുന്നു അത്. ആകസ്മികമായി നാല് വര്‍ഷങ്ങള്‍ക്കപ്പുറം ഇതേ തിയതിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 319 റണ്‍സും നേടാനായി ."- സേവാഗ് ട്വീറ്റ് ചെയ്തു.