ന്യൂഡൽഹി:1984 ഏപ്രിൽ 13. ഇന്ത്യ ആദ്യമായി ഏഷ്യാ കപ്പ് കിരീടം ഉയർത്തിയത് ഈ ദിവസമാണ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 54 റൺസിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ടൂർണമെന്‍റ് വിജയിച്ച് ഇന്ത്യ ആ സ്വപ്നനേട്ടം തന്‍റെ കൈപിടിയിലാക്കി. ഏഷ്യാ കപ്പിന്‍റെ ഉദ്ഘാടന പതിപ്പിൽ എട്ട് പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
1984 ഏപ്രിൽ 13, ഇന്ത്യ ആദ്യ ഏഷ്യാ കപ്പ് കിരീടം ഉയർത്തിയ ദിനം - India lifted its first Asia Cup title
ഏഷ്യാ കപ്പിന്‍റെ 14 പതിപ്പുകൾ കളിച്ച ഇന്ത്യ ഏഴ് തവണ ടൂർണമെന്‍റ് ജയിച്ചിട്ടുണ്ട്.

1984 ൽ മൂന്ന് ടീമുകൾ മാത്രമാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. (ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക). പാകിസ്ഥാനെതിരായ അവസാന മത്സരത്തിൽ ഇന്ത്യൻ ടീം 46 ഓവറിൽ 188/4 റൺസ് നേടി. 36 റൺസ് നേടി പുറത്താകാതെ നിന്ന സുനിൽ ഗവാസ്‌കറുടെ നേതൃത്വത്തിലുള്ള ടീം 40 ഓവറിൽ 134 റൺസിന് പാക്കിസ്ഥാനെ പുറത്താക്കി.
ഏഷ്യാ കപ്പിന്‍റെ 14 പതിപ്പുകൾ കളിച്ച ഇന്ത്യ ഏഴ് തവണ ടൂർണമെന്‍റ് ജയിച്ചിട്ടുണ്ട്. 2018 ലെ ഏറ്റവും പുതിയ പതിപ്പിൽ ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ടൂർണമെന്‍റ് വിജയിച്ചു. ശ്രീലങ്കക്ക് അഞ്ച് തവണയും പാകിസ്ഥാന് രണ്ട് തവണയും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.