കേരളം

kerala

ETV Bharat / sports

ഒലി പോപ്പിന് അര്‍ദ്ധസെഞ്ച്വറി; മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ട് കരകയറുന്നു - ഒലി പോപ്പ് വാര്‍ത്ത

അര്‍ദ്ധസെഞ്ച്വറിയോടെ 52 റണ്‍സെടുത്ത മധ്യനിര താരം ഒലി പോപ്പും ജോസ് ബട്ട്‌ലറുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് 53 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.

oli pope news  old trafford news  ഒലി പോപ്പ് വാര്‍ത്ത  ഓള്‍ഡ് ട്രാഫോര്‍ഡ് വാര്‍ത്ത
ഒലി പോപ്പ്

By

Published : Aug 7, 2020, 5:06 PM IST

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ മൂന്നാം ദിനം ഇംഗ്ലണ്ടിന് പതിഞ്ഞ തുടക്കം. അര്‍ദ്ധസെഞ്ച്വറിയോടെ 52 റണ്‍സെടുത്ത മധ്യനിര താരം ഒലി പോപ്പും 18 റണ്‍സെടുത്ത ജോസ് ബട്ട്‌ലറുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് 53 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ്ങ് ആരംഭിച്ചത്.

രണ്ടാം ദിനം പാകിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് പിന്തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് തുടക്കത്തില്‍ നാല് വിക്കറ്റുകള്‍ നഷ്‌ടമായി. പാക് പേസ് ആക്രമണത്തിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ ഇംഗ്ലീഷ് മുന്‍നിര കൂടാരം കയറുകയായിരുന്നു. ഓപ്പണര്‍മാരായ റോറി ബേണ്‍സിനും (4) ഡോം സിബ്ലിക്കും (8) രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല. ആദ്യ നാല് പേരില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് രണ്ടക്കം കടന്നത്. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പാക് പേസര്‍ മുഹമ്മദ് അബ്ബാസിന്‍റെ പന്തില്‍ റണ്ണൊന്നും എടുക്കാതെ ബൗള്‍ഡായി.

കൂടുതല്‍ വായനക്ക്:മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന്‍റെ മുൻനിരയെ എറിഞ്ഞിട്ട് പാകിസ്ഥാൻ

കൊവിഡ് 19ന് ശേഷം നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാമത്തെ പരമ്പര ലക്ഷ്യമിട്ടാണ് ഓള്‍ഡ് ട്രാഫോഡില്‍ ഇറങ്ങിയത്. പാകിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളാണ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ട് കളിക്കുക.

ABOUT THE AUTHOR

...view details