കേരളം

kerala

ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റ്; ആര്‍ച്ചര്‍ പുറത്ത്

By

Published : Jul 16, 2020, 3:23 PM IST

ജൈവ സംരക്ഷണ മാനദണ്ഡം ലംഘിച്ചതിനെ തുടര്‍ന്ന് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനില്‍ പോകേണ്ടിവരും

ഓള്‍ഡ് ട്രാഫോഡ് വാര്‍ത്ത  ആര്‍ച്ചര്‍ വാര്‍ത്ത  old trafford news  archer news
ആര്‍ച്ചര്‍

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരാ രണ്ടാമത്തെ ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമില്‍ നിന്നും പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. ജൈവ സംരക്ഷണ മാനദണ്ഡം ലംഘിച്ചതിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ക്ക് പുറത്ത് പോകേണ്ടിവന്നത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആര്‍ച്ചര്‍ രംഗത്ത് വന്നു. മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതായി ആര്‍ച്ചര്‍ പറഞ്ഞു. ആര്‍ച്ചര്‍ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനില്‍ പോകേണ്ടിവരും. ഇതിനിടയില്‍ രണ്ട് തവണ ആര്‍ച്ചറെ കൊവിഡ് 19 പരിശോധനക്ക് വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാലെ ആര്‍ച്ചര്‍ക്ക് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ.

അതേസമയം ആര്‍ച്ചര്‍ക്ക് പകരം ആരെ ടീമിലെടുക്കുമെന്ന കാര്യത്തില്‍ ഇതേവരെ തീരുമാനം ആയിട്ടില്ല. നേരത്തെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ ആര്‍ച്ചറെ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ജോ റൂട്ട്(നായകന്‍) ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്സ്, സ്റ്റുവര്‍ട്ട് ബോര്‍ഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാക്ക് ക്രോളി, സാം കുറാന്‍, ഓലി പോപ്പ്, ഓലി റോബിന്‍സണ്‍, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്‌സ്.

ABOUT THE AUTHOR

...view details