പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ലോകേഷ് രാഹുലിന് സെഞ്ച്വറി. ഏകദിനത്തിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ രാഹുല്‍ സ്വന്തമാക്കിയത്. 109 പന്തില്‍ രണ്ട് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രാഹുലിന്‍റെ 12-ാമത്തെ സെഞ്ച്വറിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചും ടി20യില്‍ രണ്ടും സെഞ്ച്വറികള്‍ രാഹുലിന്‍റെ പേരിലുണ്ട്.
രാഹുലിന് സെഞ്ച്വറി; ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് - rohit out news
ഇംഗ്ലണ്ടിനെതിരായ പൂനെ ഏകദിനത്തില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 271 റണ്‍സെടുത്തു
രാഹുലിന്‍റെ മികവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സെടുത്തു. രാഹുലിനെ കൂടാതെ 59 റണ്‍സെടുത്ത റിഷഭ് പന്താണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ മൂന്നക്ക സ്‌കോര്‍ കണ്ടെത്തിയത് ടീം ഇന്ത്യക്ക് കരുത്തായി. നേരത്തെ വണ്‍ ഡൗണായി ഇറങ്ങിയ വിരാട് കോലി അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത് പുറത്തായിരുന്നു.
കോലിയെ കൂടാതെ ഓപ്പണര്‍മാരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. രോഹിത് ശര്‍മ 25 റണ്‍സെടുത്തും ധവാന്‍ നാല് റണ്‍സെടുത്തും പവലിയനിലേക്ക് മടങ്ങി.സാം കറാന്‍, ടോപ്ലി, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.