ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഒന്നാം സ്ഥാനത്തുള്ള കോലിക്ക് 887 പോയിന്‍റാണ് ഉള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനം റാങ്കിങ്ങില്‍ നിർണായകമായി. 873 പോയിന്‍റുമായി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. റാങ്കിങ്ങില്‍ ഇരു താരങ്ങളും തമ്മിലായിരുന്നു മത്സരം.
ഏകദിന റാങ്കിങ്; കോലി ഒന്നാമത് - കോലി വാർത്ത
ഐസിസി ഏകദിന റാങ്കിങ്ങ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാമതും ഓപ്പണർ രോഹിത് ശർമ രണ്ടാം സ്ഥാനത്തുമാണ്
![ഏകദിന റാങ്കിങ്; കോലി ഒന്നാമത് Icc ODI ranking news kohli news കോലി വാർത്ത ഐസിസി റാങ്കിങ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5469882-thumbnail-3x2-cricket.jpg)
കോലി, രോഹിത്
പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ബാബർ അസം മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഫാഫ് ഡു പ്ലെസിസ് നാലാമതുമാണ്. ബോളർമാരുടെ പട്ടികയില്‍ 785 പോയിന്‍റുമായി ഇന്ത്യയുടെ ജസ്പ്രീത് ബൂംറയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍റിന്‍റെ ട്രെന്‍റ് ബോൾട്ടാണ് രണ്ടാം സ്ഥാനത്ത്. ഓൾ റൗണ്ടർമാര്‍ക്കിടയില്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്‌റ്റോക്ക്‌സാണ് ഒന്നാം സ്ഥാനത്ത്.