ഹാമില്‍ട്ടണ്‍:ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ല്‍ ജാമിസണ്‍ ആദ്യമായി ഏകദിന ടീമില്‍ ഇടം നേടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ടോം ലാഥവും ടീമിലുൾപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര; ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു - ന്യൂസിലന്‍ഡ് വാർത്ത
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ന്യൂസിലാന്‍ഡ് കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണ് ഇത്
അതേസമയം പേസര്‍മാരായ ട്രന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍ട്രി എന്നിവരെ പരിക്ക് കാരണം ടീമിലേക്ക് പരിഗണിച്ചില്ല. ഫെബ്രുവരി അഞ്ചിന് പരമ്പരയിലെ ആദ്യ മത്സരം ഹാമില്‍ട്ടണില്‍ നടക്കും.
ഇന്ത്യക്കെതിരെ സ്വന്തം മണ്ണില്‍ നടന്ന ടി20 പരമ്പര നഷ്‌ടമായതിന്‍റെ ക്ഷീണത്തിലാണ് നിലവില്‍ കിവീസ്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയമായ മൂന്ന് ജയങ്ങളോടെ ഇന്ത്യ സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ സൂപ്പർ ഓവറിലെ ജയത്തിലൂടെയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ന്യൂസിലന്‍ഡിന് നഷ്‌ടമായിരുന്നു. ഏകദിന പരമ്പരയിലെ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോടാണ് കിവീസ് പരാജയപ്പെട്ടത്.