ഹാമില്‍ട്ടണ്‍: സെഡ്ഡന്‍ പാർക്കില്‍ ന്യൂസിലന്‍ഡിന് 180 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ്മ 40 പന്തില്‍ അർധ സെഞ്ച്വറിയോടെ 65 റണ്‍സെടുത്തു. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് ഹിറ്റ്മാന്‍റെ ഇന്നിങ്സ്. ഇന്ത്യന്‍ നിരയില്‍ ഓപ്പണർ ലോകേഷ് രാഹുല്‍ 27 റണ്‍സെടുത്തും നായകന്‍ വിരാട് കോലി 38 റണ്‍സെടുത്തും തിളങ്ങി. ഓപ്പണിങ്ങ് വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിതും രാഹുലും ചേർന്ന് 89 റണ്‍സാണ് സ്വന്തമാക്കിയത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോലിയും ശ്രേയസ് അയ്യരും ചേർന്ന് 46 റണ്‍സും സ്വന്തമാക്കി.
ന്യൂസിലന്‍ഡിന് 180 റണ്‍സിന്‍റെ വിജയ ലക്ഷ്യം
ഇന്ത്യക്ക് എതിരായ മൂന്നാമത്തെ ടി20 മത്സരത്തില്‍ ടോസ് നേടിയ ആതിഥേയർ ബൗളിങ്ങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു
ആതിഥേയർക്ക് വേണ്ടി ബെന്നറ്റ് മൂന്ന് വിക്കറ്റ് എടുത്തപ്പോൾ മിച്ചല്‍ സാന്‍റ്നർ ഗ്രാന്‍റ് ഹോമ്മിയും ഒരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ന്യൂസിലൻഡിലെ ആദ്യ പരമ്പര ജയമാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡില്‍ ഇതിനു മുൻപ് കളിച്ച രണ്ട് ടി-20 പരമ്പരകളിലും ഇന്ത്യ പരാജയം രുചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.