മൗണ്ട് മാഗ്‌നുയി:ടി -ട്വന്‍റി പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ഏകദിനപരമ്പരയില്‍ മറുപടി നല്‍കി ന്യൂസിലന്‍ഡ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കിവിപ്പട ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്‌തു. ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കിനില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ മറികടന്നു. മാര്‍ട്ടിന് ഗപ്‌റ്റില്‍, ഹെന്‍ട്രി നിക്കോളസ്, ഗ്രാന്‍റ്ഹോം എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ന്യൂസിലന്‍ഡ് ജയം അനായാസമാക്കിയത്. ന്യൂസിലന്‍റ് ബാറ്റ്‌സ്‌മാന്‍ റോസ് ടെയ്‌ലറാണ് കളിയിലെ താരം.
കളിയിലെ താരമായി റോസ് ടെയ്‌ലര്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങിയത്. നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലിന്‍റെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റൺസെടുത്തത്. ശ്രേയസ് അയ്യർ (62), മനീഷ് പാണ്ഡെ (42) എന്നിവർ രാഹുലിന് പിന്തുണ നല്‍കി. ഓപ്പണർ മായങ്ക് അഗർവാൾ വീണ്ടും നിരാശപ്പെടുത്തി ഒരു റൺ മാത്രമെടുത്ത് പുറത്തായി. പിന്നീടെത്തിയ നായകൻ വിരാട് കോലി ഒൻപത് റൺസുമായി പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. മികച്ച ഫോമില്‍ കളിച്ചുവന്ന ഓപ്പണർ പൃഥ്വി ഷാ അനാവശ്യ റൺസിന് വേണ്ടി ഓടി വിക്കറ്റ് നഷ്ടമാക്കിയതോടെ റൺനിരക്കും കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലേതിന് സമാനമായി ശ്രേയസ് അയ്യർ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി.
കെ.എല്‍ രാഹുലിന്‍റെ സെഞ്ച്വറി പാഴായി അയ്യർക്ക് കൂട്ടായി രാഹുല്‍ എത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒൻപത് ബൗണ്ടറികളുടെ സഹായത്തോടെ 62 റൺസെടുത്ത അയ്യർ പുറത്തായ ശേഷം മനീഷ് പാണ്ഡെ, ലോകേഷ് രാഹുലിന് മികച്ച പിന്തുണ നല്‍കി. 113 പന്തില്‍വ നിന്ന് രണ്ട് സിക്സും ഒൻപത് ഫോറും അടക്കമാണ് രാഹുല്‍ 112 റൺസ് നേടിയത്. എന്നാല്‍ രാഹുലും പാണ്ഡെയും 47-ാമത്തെ ഓവറില്‍ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കിവീസിന് വേണ്ടി ഹമിഷ് ബെന്നറ്റ് നാല് വിക്കറ്റ് വീഴ്ത്തി. ജെമിസൺ, നീഷാം എന്നിവർ ഓരോ വിക്കറ്റും നേടി. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരോടൊപ്പം രാഹുല്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യൻ ഇന്നിങ്സില്‍ നിർണായകമായത്.
സെഞ്ച്വറി കൂട്ടുകെട്ടുമായി രാഹുല്‍ - മനീഷ് പാണ്ഡെ സഖ്യം ന്യൂസിലന്‍ഡിലെ ചെറിയ മൈതാനത്ത് അത്ര ദുര്‍ഘടമായിരുന്നില്ല ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം. മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ അദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് സ്വന്തമാക്കി. പതിനേഴാം ഓവറില്‍ 66 റണ്‍സുമായി മാര്‍ട്ടിന് ഗപ്‌റ്റില്‍ പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 106 ലെത്തിയിരുന്നു. പിന്നാലെയെത്തിയ ബാറ്റ്സ്‌മാര്‍ക്ക് നിക്കോളാസിന് വേണ്ടത്ര പിന്തുണ നല്‍കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യയ്‌ക്ക് ചെറിയ വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനം പുറത്തെടുത്ത ഗ്രാന്‍റ്ഹോം ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 28 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമായി 58 റണ്‍സെടുത്ത ഗ്രാന്‍റ്ഹോമിന്‍റെ പ്രകടനം ന്യൂസിലന്‍ഡ് ജയത്തിന് വേഗം കൂട്ടി. മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചഹല്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. സ്‌റ്റാര്‍ ബൗളര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല.
മൂന്ന് വിക്കറ്റ് വീഴ്ത്തി ചഹല്‍ ബാറ്റ്സ്‌മാന്‍മാര്‍ മികച്ചു നിന്നെങ്കിലും ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടി-20 പരമ്പയിലെ സമ്പൂര്‍ണ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും തിരിച്ചുവന്ന കിവിപ്പട വരാനിരിക്കുന്ന ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വന്‍ വെല്ലുവിളിയാണ്. രണ്ട് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരം വെല്ലിങ്ടണ്ണിലെ ബേസിന്‍ റിസര്‍വ് മൈതാനത്തില്‍ ഈ മാസം 21 ന് ആരംഭിക്കും