വെല്ലിങ്ടണ്‍: അപൂർവ റെക്കോഡുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും 100 മത്സരം കളിച്ച ആദ്യ താരമെന്ന നേട്ടമാണ് ടെയ്‌ലർ സ്വന്തമാക്കിയത്. ഇന്ത്യക്ക് എതിരായ വെല്ലിങ്ടണ്‍ ടെസ്റ്റിലാണ് ഈ റെക്കോഡ് ടെയ്‌ലറെ തേടിയെത്തിയത്. തന്‍റെ 100-ാം ടെസ്റ്റ് മത്സരം കളിക്കാനാണ് വെള്ളിയാഴ്ച്ച ടെയ്‌ലർ വെല്ലിങ്ടണില്‍ ഇറങ്ങിയത്. ഇതിനകം 231 ഏകദിനങ്ങൾ കളിച്ച ടെയ്‌ലർ കഴിഞ്ഞ മാസമാണ് 100 ടി20 മത്സരങ്ങൾ പൂർത്തിയാക്കിയത്. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും കിവീസിനായി കൂടുതല്‍ റണ്‍സ് നേടിയ താരവും ടെയ്‌ലറാണ്. ഏകദിനത്തില്‍ 8,570 റണ്‍സും ടെസ്‌റ്റില്‍ 7174 റണ്‍സുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 290 റണ്‍സാണ് ടെയ്‌ലറുടെ ഏറ്റവും ഉയർന്ന സ്‌കോർ.
ക്രിക്കറ്റില്‍ പുതു ചരിത്രം തുന്നിച്ചേർത്ത് റോസ് ടെയ്‌ലർ - വെല്ലിങ്ടണ്‍ ടെസ്റ്റ് വാർത്ത
ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ ക്രിക്കറ്ററെന്ന റെക്കോഡ് ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലർ സ്വന്തമാക്കി
റോസ് ടെയ്‌ലർ
2006-ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിനത്തിലൂടെയാണ് ടെയ്‌ലർ അന്താരാഷ്‌ട്ര തലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2007-ല്‍ ജോഹന്നാസ്ബർഗില്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. നേരത്തെ ഇന്ത്യക്ക് എതിരെയുള്ള പരമ്പരയിലാണ് താരം 100-ാമത്തെ ടി20 മത്സരം കളിച്ചത്.