കേരളം

kerala

ETV Bharat / sports

ഇന്ത്യ-പാക് മത്സരത്തിന് ഇപ്പോൾ സമയമില്ല: കപില്‍ ദേവ്

കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താനായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കണമെന്ന പാക് താരത്തിന്‍റെ ആശയത്തോട് യോജിക്കാനാകില്ലെന്ന് 1983-ലെ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ നായകന്‍ കപില്‍ ദേവ്

Kapil news  covid news  cricket news  കപില്‍ വാർത്ത  കൊവിഡ് വാർത്ത  ക്രിക്കറ്റ് വാർത്ത
കപില്‍

By

Published : Apr 25, 2020, 7:26 PM IST

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായുള്ള ധനസമാഹരണത്തിനായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരമെന്ന ആശയത്തെ എതിർത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. മുന്‍ പാകിസ്ഥന്‍ പേസർ ഷോയിബ് അക്‌തറാണ് ഇത്തരം ഒരു ആശയവുമായി രംഗത്ത് വന്നത്. വൈറസ് ബാധയെ തുടർന്ന് ലോകം നിശ്ചലമായ സാഹചര്യത്തില്‍ കായികമത്സങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന് കപില്‍ പറഞ്ഞു. സ്‌കൂളുകളും കോളജുകളും സാധാരണ നിലയില്‍ പ്രവർത്തിക്കുകയെന്നതാണ് പുതുതലമുറയുടെ ഇപ്പോഴത്തെ ആവശ്യം. കൊവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല. അതിർത്തിയിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ പാകിസ്ഥാന്‍ നിർത്തണം. അതിനായി ഉപയോഗിക്കുന്ന തുക നല്ല കാര്യങ്ങൾക്ക് വകയിരുത്തണമെന്നും കപില്‍ ദേവ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details