ലണ്ടന്‍: ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ഓഗസ്റ്റ് ഒന്നുവരെ മാറ്റിവെച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡിന്‍റേതാണ് തീരുമാനം. നേരത്തെ ജൂലൈ ഒന്നുവരെ മത്സരങ്ങൾ മാറ്റിവെക്കാനായിരുന്നു ഇസിബി തീരുമാനം. സർക്കാർ നിർദേശപ്രകാരമാണ് തീരുമാനമെന്നും ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഓഗസ്റ്റ് ഒന്ന് വരെ ആഭ്യന്തര ക്രിക്കറ്റില്ല: ഇസിബി - covid 19 news
കൊവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷക്കാണ് മുഖ്യപരിഗണനയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു
![ഓഗസ്റ്റ് ഒന്ന് വരെ ആഭ്യന്തര ക്രിക്കറ്റില്ല: ഇസിബി ഇസിബി വാർത്ത കൊവിഡ് 19 വാർത്ത ആഭ്യന്തര ക്രിക്കറ്റ് വാർത്ത domestic cricket news covid 19 news ecb news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7390521-674-7390521-1590730162880.jpg)
ഇസിബി
അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ കാര്യത്തില്‍ ഇസിബി തീരുമാനം അറിയിച്ചിട്ടില്ല. അയർലന്‍ഡുമായും വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരങ്ങളാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഇനി കളിക്കാനുള്ളത്.