കേരളം

kerala

ETV Bharat / sports

ഓള്‍ ഇന്ത്യ ലഷ്‌കര്‍-ഇ- ത്വയ്യിബ ഹിറ്റ്ലിസ്‌റ്റില്‍ വിരാട് കോലിയും - വിരാട് കോലി

ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഇന്ത്യന്‍ പകര്‍പ്പാണ് ഓള്‍ ഇന്ത്യ ലഷ്‌കര്‍-ഇ- ത്വയ്യിബ. കോലിക്ക് പുറമേ ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കം നിരവധി നേതാക്കളും പട്ടികയിലുണ്ട്

ഓള്‍ ഇന്ത്യ ലഷ്‌കര്‍-ഇ- ത്വയിബയുടെ ഹിറ്റ്ലിസ്‌റ്റില്‍ വിരാട് കോലിയും

By

Published : Oct 29, 2019, 2:10 PM IST

ന്യൂഡല്‍ഹി:ഭീകരസംഘടനയായ ഓള്‍ ഇന്ത്യ ലഷ്‌കര്‍-ഇ- ത്വയ്യിബയുെട ഹിറ്റ്ലിസ്‌റ്റില്‍ വിരാട് കോലിയും. രാജ്യം സന്തോഷമായ ദീപാവലി ആഘോഷിക്കുന്ന വേളയിലാണ്. ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമായ ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍റെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കോലിയെയാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് താരമായി ലഷ്‌കര്‍ ഭീകരര്‍ കണക്കിട്ടിരിക്കുന്നത്.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്നാല്‍ ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഇന്ത്യന്‍ പകര്‍പ്പാണ് ഓള്‍ ഇന്ത്യ ലഷ്‌കര്‍-ഇ- ത്വയ്യിബ. വിരാട് കോലിക്ക് പുറമേ നിരവധി പ്രമുഖര്‍ ഇവരുടെ ഹിറ്റ്ലിസ്‌റ്റിലുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് എന്നിവരും ഭീകരസംഘടനയുടെ ഹിറ്റ്ലിസ്റ്റിലുണ്ട്.

ABOUT THE AUTHOR

...view details