ന്യൂസിലൻഡിനെതിരായ ട്വന്‍റി-ട്വന്‍റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യന്‍ ബാറ്റിംഗ് നിര കളി മറന്നപ്പോള്‍ ന്യൂസിലന്‍ഡ് 80 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യ ട്വന്‍റി-ട്വന്‍റി കിവീസിന്: വെല്ലിങ്ടണില്‍ തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ - എം.എസ് ധോണി
മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ കിവീസ് 1-0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ഓക്ലന്‍റിൽ നടക്കും.
220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 19.2 ഓവറില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 39 റണ്‍സെടുത്ത എം.എസ്. ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്‍റാനറും സോതീയും രണ്ട് വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 യില്‍ ന്യൂസിലന്‍ഡ് 1-0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ഓക്ലന്‍റിൽ നടക്കും.