ഹൈദരാബാദ്:ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ കിറ്റ് സ്പോൺസർമാരെ തേടുന്നു. നിലവിലെ സ്പോൺസർമാരായ നൈക്കിയുടെ കരാർ ഈ മാസം അവസാനിക്കുന്നതോടെയാണ് ബിസിസിഐ പുതിയ കിറ്റ് സ്പോൺസർമാരെ തേടുന്നത്. ടീം ഇന്ത്യയുടെ കിറ്റിലും ജേഴ്‌സിയിലും 14 വര്‍ഷമായി നിറഞ്ഞു നിന്ന ലോകത്തെ വമ്പന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കി പുതിയ സീസണില്‍ കരാർ പുതുക്കുന്നില്ല.
നൈക്കി വിട പറയുന്നു: പുതിയ സ്പോൺസറെ തേടി ബിസിസിഐ - nike news
ടീം ഇന്ത്യയുടെ കിറ്റിലും ജേഴ്‌സിയിലും 14 വര്‍ഷമായി നിറഞ്ഞു നിന്ന ലോകത്തെ വമ്പന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കി പുതിയ സീസണില്‍ കരാർ പുതുക്കുന്നില്ല.
നൈക്കി
370 കോടിക്ക് നാല് വര്‍ഷത്തെ കരാറാണ് നൈക്കിക്ക് ബിസിസിഐയുമായി ഉണ്ടായിരുന്നത്. റോയല്‍റ്റിയായി 30 കോടി അടക്കമാണ് പുതിയ കരാറിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇന്ന് മുതല്‍ ഈ മാസം 26 വരെയാണ് കരാർ ക്ഷണിക്കുന്നത്. പുതിയ സ്‌പോണ്‍സര്‍ ആരാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍.