ഹൈദരാബാദ്: 2002-ലെ നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനല്‍ ഓർക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസർ ഹുസൈന്‍. ഐസിസിയുടെ ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരമ്പരയിലെ വിജയം ആഘോഷിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ട്വീറ്റ്. ഇത് ഇന്ത്യന്‍ ടീമിന്‍റെ ഏത് നാടകീയ വിജയമാണെന്ന് ഓർമയുണ്ടോ എന്ന് ചോദിച്ചുകൊണ്ടുള്ള തലക്കെട്ടോടെയാണ് ട്വീറ്റ്.
നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനല്‍ ഓർക്കാന്‍ ആഗ്രഹിക്കുന്നില്ല: നാസർ ഹുസൈന്‍ - നാസർ ഹുസൈന്‍ വാർത്ത
2002 ജൂലൈ 13-ന് ലോഡ്‌സില്‍ നടന്ന നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനലിലെ തോല്‍വി ഓർക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ നാസർ ഹുസൈന്‍
ഇതിന് നാസർ ഹുസൈന്‍ നല്‍കിയ മറുപടിയാണ് രസകരം 'നോ'. നിരവധി ഇന്ത്യന്‍ ആരാധർ മധുരിക്കുന്ന ഓർമകൾ പങ്കുവെക്കുന്നതിനിടെയായിരുന്നു ഹുസൈന്‍റെ പ്രതികരണം. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഉയർത്തിയ 325 റണ്‍സെന്ന സ്‌കോർ ഇന്ത്യ മൂന്ന് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റിന് മറികടന്നു. 87 റണ്‍സെടുത്ത് അർദ്ധസെഞ്ച്വറിയോടെ പുറത്താകാതെ നിന്ന മുഹമ്മദ് കെയ്‌ഫിന്‍റെയും അർദ്ധ സെഞ്ച്വറിയുമായി 69 റണ്‍സെടുത്ത യുവരാജ് സിങ്ങിന്‍റെയും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. മുഹമ്മദ് കെയ്‌ഫിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഇരുവരെയും കൂടാതെ 60 റണ്‍സെടുത്ത ഓപ്പണർ സൗരവ് ഗാംഗുലി മാത്രമാണ് അന്ന് ഇന്ത്യക്ക് വേണ്ടി അർദ്ധസെഞ്ച്വറി തികച്ചത്.