റാവല്‍പിണ്ടി:ബംഗ്ലാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് അനായാസ ജയം. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 44 റണ്‍സിനും ആതിഥേയർ ജയിച്ചു. പാകിസ്ഥാന്‍ ഉയർത്തിയ 212 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ ആരംഭിച്ച സന്ദർശകർ 168 റണ്‍സെടുത്ത കൂടാരം കയറി.
ഹാട്രിക്ക് എടുത്ത പേസർ നസീം ഷായുടെയും യാസിർ ഷായുടെയും മികവിലായിരുന്നു പാകിസ്ഥാന്‍റെ ജയം. ഇരുവരും രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീതം വീഴ്‌ത്തി. ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഹാട്രിക്ക് എടുത്ത നസീം ഷായാണ് കളിയിലെ താരം. രണ്ട് ഇന്നിങ്സിലുമായി നസീം 87 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അതേസമയം ഫിറ്റ്നസ് പ്രിശ്‌നങ്ങളെ തുടർന്ന് താരം നാലാം ദിവസം പന്തെറിഞ്ഞിരുന്നില്ല.