മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗില്‍ പരിക്കേറ്റ വെസ്റ്റ് ഇൻഡീസ് ബൗളർ അല്‍സാരി ജോസഫിന്‍റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുംബൈ ഇന്ത്യൻസ്. ഈ സീസണില്‍ മുംബൈക്ക് വേണ്ടി അരങ്ങേറിയ താരം തോളിലേറ്റ പരിക്ക് മൂലം ഐപിഎല്ലില്‍ നിന്ന് പുറത്തായിരുന്നു.
മുംബൈ ഇന്ത്യൻസിന് ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി - മുംബൈ ഇന്ത്യൻസ്
പരിക്കേറ്റ വിൻഡീസ് താരം അല്‍സാരി ജോസഫിന്‍റെ ചികിത്സ ചിലവ് മുംബൈ ഇന്ത്യൻസ് വഹിക്കും.
![മുംബൈ ഇന്ത്യൻസിന് ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3244601-888-3244601-1557495485301.jpg)
രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് അല്‍സാരി ജോസഫിന് പരിക്കേറ്റത്. ജോസഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പരിക്കില്‍ നിന്ന് മുക്തനാകുന്നത് വരെ താരത്തെ പരിചരിക്കാനുള്ള ഉത്തരവാദിത്തം മുംബൈ ഏറ്റെടുത്തിരിക്കുകയാണ്. നാല് മാസത്തെ വിശ്രമമാണ് താരത്തിന് ആവശ്യമുള്ളത്. ചികിത്സ ചിലവിന് പുറമെ ഈ കാലയളവില്‍ താരത്തിന്‍റെ മുഴുവൻ ചിലവും വഹിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ്അറിയിച്ചു. മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറിയ മത്സരത്തില്‍ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് അല്‍സാരി ജോസഫ് വീഴ്ത്തിയത്. താരത്തെ പരിചരിക്കാനുള്ള മുംബൈയുടെ തീരുമാനത്തിന് ക്രിക്കറ്റ് ലോകത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.